പഴകിയ ഭക്ഷ്യവസ്തുക്കളുടെ വിതരണം: അന്വേഷണം നടത്തും



കൽപ്പറ്റ മേപ്പാടിയിൽ ദുരന്തബാധിതർക്ക് ഉപയോഗയോഗ്യമല്ലാത്ത ചില ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാനിടയായത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കലക്ടർ  അറിയിച്ചു. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ ഉണ്ടോ എന്ന് പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള എല്ലാ വസ്തുക്കളും സമയബന്ധിതമായി വിതരണം ചെയ്യാൻ നിർദേശം നൽകിയിരുന്നു.  സന്നദ്ധ സംഘടനകൾ ഉൾപ്പെടെ നൽകുന്ന ഭക്ഷ്യവസ്തുക്കൾ വിതരണംചെയ്യുന്നതിന്‌  മുമ്പ് തദ്ദേശ സ്ഥാപനങ്ങൾ ഗുണമേന്മ ഉറപ്പുവരുത്തേണ്ടതാണ്. ആവശ്യമെങ്കിൽ  ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ  സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. Read on deshabhimani.com

Related News