ദുരന്തബാധിതരോട്‌ 
പഞ്ചായത്തിന്റെ ക്രൂരത

പഴകിയ ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളുമായി ഡിവെെഎഫ്ഐ പ്രവർത്തകരും ദുരിതബാധിതരും മേപ്പാടി പഞ്ചായത്ത് ഓഫീസിൽ നടത്തിയ സമരം


മേപ്പാടി സർവതും നഷ്ടമായ മുണ്ടക്കൈ–-ചൂരൽമല ദുരിതബാധിതരോട്‌ വീണ്ടും ക്രൂരതകാട്ടി മേപ്പാടി പഞ്ചായത്ത്. പുഴുവരിച്ച അരിയും ഭക്ഷ്യവസ്‌തുക്കളും നൽകിയും സാധനങ്ങൾ കൂട്ടിയിട്ട്‌  ഉപയോഗശൂന്യമാക്കിയുമാണ്‌ ദ്രോഹം. ഡിവൈഎഫ്‌ഐയുടെയും ദുരന്തബാധിതരുടെയും   പ്രതിഷേധം ആളിക്കത്തിയപ്പോൾ  മാപ്പിരന്ന്‌ യുഡിഎഫ്‌ പഞ്ചായത്ത്‌.   മാസങ്ങളായി കെട്ടിക്കിടന്ന ഭക്ഷ്യക്കിറ്റുകളാണ്‌ കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്ത്‌ അധികൃതർ  വിതരണം ചെയ്‌തത്‌. അരി, റവ, മൈദ, അവിൽ, വസ്‌ത്രങ്ങൾ തുടങ്ങിയവയായിരുന്നു കിറ്റിൽ. വീടുകളിലെത്തി തുറന്നുനോക്കിയപ്പോഴാണ്‌ സാധനങ്ങളെല്ലാം പഴകിയതായി കണ്ടത്‌. പലതിലും പുഴു അരിക്കുന്നുണ്ടായിരുന്നു. വിവരം പുറത്തറിഞ്ഞതോടെ  വ്യാഴം രാവിലെ ഉപയോഗശൂന്യമായ കിറ്റുമായി ഗുണഭോക്താക്കളും ഡിവൈഎഫ്‌ഐ പ്രവർത്തകരും പഞ്ചായത്തിലെത്തി. ദുരിതബാധിതരോട്‌ ധിക്കാരപരമായ സമീപനമാണ്‌ പഞ്ചായത്ത്‌ അധികൃതർ സ്വീകരിച്ചത്‌. പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌, സ്ഥിരം സമിതി അംഗങ്ങൾ തുടങ്ങിയവർ സംസാരിക്കാൻ  കൂട്ടാക്കിയില്ല. വേണമെങ്കിൽ വേറെ നൽകാമെന്ന നിലപാടായിരുന്നു. ഇതോടെ ഡിവൈഎഫ്‌ഐ പ്രതിഷേധം ശക്തമാക്കി.     Read on deshabhimani.com

Related News