വയനാട്‌ ലോക്‌സഭ ഉപതെരഞ്ഞെടുപ്പിന്‌ ഒരുക്കം തുടങ്ങി



  കൽപ്പറ്റ വയനാട്‌ ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക ഒരുക്കം സജീവം. രാഷ്‌ട്രീയ പാർടികളും തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം തുടങ്ങി. ഹരിയാന, ജമ്മു കശ്‌മീർ തെരഞ്ഞെടുപ്പ്‌ ഫലം വന്നതിനാൽ കേരളത്തിൽ ഉപതെരഞ്ഞെടുപ്പുകൾക്കുള്ള പ്രഖ്യാപനം ഉടനുണ്ടായേക്കും.  വയനാട്‌ തെരഞ്ഞെടുപ്പിനൊപ്പം ചേലക്കര, പാലക്കാട്‌ നിയസഭകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കും. നിയമപ്രകാരം നവംബറിനകം ഉപതെരഞ്ഞെടുപ്പുകൾ നടത്തണം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽനിന്ന്‌ വിജയിച്ച രാഹുൽഗാന്ധി മണ്ഡലം ഉപേക്ഷിച്ചതിനെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌ ആവശ്യമായി വന്നത്‌. തെരഞ്ഞെടുപ്പിനുള്ള കരട്‌ വോട്ടർ പട്ടിക 29ന്‌ പുറത്തിറങ്ങും. ബൂത്ത്‌തല പരിശോധന നടക്കുകയാണ്‌. നിയമസഭാ മണ്ഡലങ്ങളിൽ ഇവിഎം പരിശോധന പൂർത്തിയാക്കി.  തെരഞ്ഞെടുപ്പിന്‌ സജ്ജമാണെന്ന്‌ എൽഡിഎഫ്‌ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സാഹചര്യം മാറിയെന്നാണ്‌ വിലയിരുത്തൽ. ഇതിനെ തുടർന്നാണ്‌ എൽഡിഎഫിനും സർക്കാരിനുമെതിരെ അനാവശ്യവിവാദങ്ങളും കുപ്രചാരണങ്ങളും നടത്തുന്നത്‌. രാഹുൽ ഉപേക്ഷിച്ച മണ്ഡലത്തിൽ പ്രിയങ്ക യുഡിഎഫ്‌ സ്ഥാനാർഥിയാകും. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം വന്നാലുടൻ എൽഡിഎഫ്‌ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽ റായ്‌ബറേലിയിലും വയനാട്ടിലും മത്സരിച്ചു. റായ്‌ബറേലിയിൽ മത്സരിക്കുന്നത്‌ വോട്ടർമാരിൽനിന്ന്‌ മറച്ചുവച്ചാണ്‌ വയനാട്ടിൽ ജനവിധി തേടിയത്‌. രണ്ടാമതൊരു മണ്ഡലത്തിൽ മത്സരിക്കുമെന്ന്‌ പറയാനുള്ള രാഷ്‌ട്രീയ ധാർമിക കാണിച്ചില്ല. വയനാട്ടിലെ വോട്ടെടുപ്പിന്‌ ശേഷമാണ്‌ റായ്‌ബറേലിയിൽ മത്സരിക്കുന്ന വിവരം പറഞ്ഞത്‌. രണ്ടിടത്തും വിജയിച്ചപ്പോൾ മുൻകൂട്ടി തീരുമാനിച്ച പ്രകാരം വയനാട്‌ ഉപേക്ഷിച്ചു. രാഹുൽ ഏറ്റവും പ്രതിസന്ധി നേരിട്ടകാലത്ത്‌ കൂടെനിന്നവരായിരുന്നു വയനാട്ടുകാർ. Read on deshabhimani.com

Related News