കടന്നൽക്കുത്തേറ്റ് 7 പേർക്ക് പരിക്ക്
പൊഴുതന അച്ചൂർ നാലാം നമ്പറിൽ കടന്നൽക്കുത്തേറ്റ് ഏഴുപേർക്ക് പരിക്ക്. നാലാം നമ്പർ നഗറിലെ ഗോപാലൻ (50), നാലാം നമ്പർ കുന്നിലെ ഹമീദ് (58), ഓട്ടോറിക്ഷാ ഡ്രൈവർ ആബിദ് (42) എന്നിവർക്കും ഇവരെ രക്ഷിക്കാനെത്തിയ പ്രദേശവാസികളായ ജുറൈജ്, ഷിഹാബ്, നാസർ, നൗഷാദ് എന്നിവർക്കുമാണ് കുത്തേറ്റത്. ചൊവ്വ രാവിലെ ഒമ്പതരയോടെ ചൂളോട്ട് നഗറിൽനിന്ന് നാലാം നമ്പറിലേക്ക് പോവുകയായിരുന്ന ഗോപാലനെയാണ് കടന്നൽക്കൂട്ടം ആദ്യം ആക്രമിച്ചു. ഇതുവഴിവന്ന ഹമീദിനെയും ആബിദിനും കുത്തേറ്റു. നിലവിളികേട്ട് രക്ഷിക്കാനെത്തിയപ്പോഴാണ് സമീപത്ത് ഇൻഡസ്ട്രിയൽ ജോലി ചെയ്തുകൊണ്ടിരുന്ന മറ്റു നാലുപേർക്ക് കുത്തേറ്റത്. മുഖത്തുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പരിക്ക്. സാരമായി പരിക്കേറ്റ ഗോപാലനും ആബിദും ഹമീദും വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവരെ പൊഴുതന പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്ന് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. കൂട്ടിൽ പക്ഷി തട്ടിയതാണ് കടന്നൽ ഉളകിയത്. പരിക്കേറ്റവരെ പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ആശുപത്രിയിലെത്തി സന്ദർശിച്ചു. Read on deshabhimani.com