കണ്ണൂർ സർവകലാശാല കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌ എസ്‌എഫ്‌ഐക്ക്‌ മിന്നും ജയം

കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌ വിജയത്തെ തുടർന്ന്‌ മാനന്തവാടിയിൽ എസ്‌എഫ്‌ഐ പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനം


  മാനന്തവാടി കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മാനന്തവാടി ഗവ. കോളേജിലെ മുഴുവൻ സീറ്റുകളിലും എസ്‌എഫ്‌ഐക്ക്‌ ഉജ്വല വിജയം.    മാനന്തവാടി പി കെ കാളൻ മെമ്മോറിയൽ കോളേജിൽ മുഴുവൻ സീറ്റുകളും എസ്‌എഫ്‌ഐ എതിരില്ലാതെ നേടിയതിനുപുറമെയാണ്‌ ഗവ. കോളേജിലെ തെരഞ്ഞെടുപ്പ്‌ വിജയം. കഴിഞ്ഞ നാലിന്‌ നടന്ന നാമനിർദേശ പത്രിക സമർപ്പണത്തിൽ പി കെ കാളൻ മെമ്മോറിയൽ കോളേജിൽ എസ്‌എഫ്‌ഐക്ക്‌ എതിരില്ലായിരുന്നു.  മാനന്തവാടി മേരിമാതാ കോളേജിൽ ഇക്കണോമിക്‌സ്‌, കെമിസ്‌ട്രി അസോസിയേഷൻ സീറ്റുകളും ഒന്ന്‌, മൂന്ന്‌ വർഷക്കാരുടെ റപ്രസന്റേറ്റീവ്‌ സീറ്റുകളും എസ്‌എഫ്‌ഐ നേടി. ഗവ. കോളേജിൽ നൂറുലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ എട്ടിൽ എട്ട്‌ മേജർ സീറ്റിലെയും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ വിജയിച്ചത്‌. ഫൈൻ ആർട്‌സ്‌ സെക്രട്ടറിയായി വിജയിച്ച ഡി ശ്രീജയ്‌ക്കാണ്‌ ഉയർന്ന ഭൂരിപക്ഷം (178). ഒമ്പതിൽ ഒമ്പത്‌ മൈനർ സീറ്റുകളിലും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ വിജയിച്ചു. ഗവ. കോളേജിൽ കെഎസ്‌യു–-എംഎസ്‌എഫ്‌ സഖ്യമായ യുഡിഎസ്‌എഫിനെയാണ്‌ പരാജയപ്പെടുത്തിയത്‌. മേരീമാതാ കോളേജിൽ കെഎസ്‌യുവിനോടായിരുന്നു മത്സരം.  വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്‌ മാനന്തവാടി നഗരത്തിൽ വിദ്യാർഥികൾ പ്രകടനം നടത്തി. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി സാന്ദ്ര രവീന്ദ്രൻ, പ്രസിഡന്റ്‌ ടി ശരത്‌ മോഹൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോയൽ ജോസഫ്‌, പി സി പ്രണവ്‌, ജില്ലാ ജോ. സെക്രട്ടറി എം എസ്‌ ആദർശ്‌, പനമരം ഏരിയാ സെക്രട്ടറി ഇ എ സായന്ത്‌ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News