ആര്‍ട്ട് ഗ്യാലറിയില്‍ ഫോട്ടോ പ്രദര്‍ശനം വന്യസൗന്ദര്യവുമായി ‘തടോബ ടെയില്‍സ് ’
മാനന്തവാടി കാമറയിലാക്കിയ കാടിന്റെ സൗന്ദര്യവുമായി ‘തടോബ ടെയിൽസ്'–-ഫോട്ടോ പ്രദർശനം. കേരള ലളിതകലാ അക്കാദമിയുടെ മാനന്തവാടി ആർട്ട് ഗ്യാലറിയിലാണ് പ്രദർശനം. മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ‘ലൈറ്റ് സോഴ്‌സി’ന്റേതാണ് പ്രദർശനം. ഷബീർ തുറക്കൽ, രാജേഷ് കണ്ണമ്പള്ളി, ഗിരീഷ് കെ പുരം, എം എ ലത്തീഫ്, രാജേഷ് ചെമ്മലശ്ശേരി, സജി ചെറുകര, നസ്രു തിരൂർ, ബെൻ വർഗീസ്, ഷമീം മഞ്ചേരി, ടി എം ഹാരിസ്, ഷബീർ മമ്പാട് എന്നിവർ മഹാരാഷ്ട്ര തഡോബ അന്ധാരി കടുവ സങ്കേതത്തിൽനിന്ന് പകർത്തിയ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. കടുവകൾക്കുപുറമേ വിവിധ പക്ഷികൾ, കാട്ടുപോത്ത്, മൂങ്ങ, കരടി തുടങ്ങിയവയുടേതുൾപ്പെടെ 48 ചിത്രങ്ങളാണുള്ളത്. ചിത്രകാരൻ ജോസഫ് എം വർഗീസ് പ്രദർശനം ഉദ്ഘാടനംചെയ്തു. ഷബീർ തുറക്കൽ അധ്യക്ഷനായി. മാധ്യമപ്രവർത്തകൻ ഡോ. വിനോദ് കെ ജോസ്, അജി കൊളോണിയ, കെ കെ മോഹൻദാസ്, എം ഗംഗാധരൻ, പ്രതാപ് ജോസഫ്, ശബരി ജാനകി, ടി എം ഹാരിസ്, മുനീർ തോൽപ്പെട്ടി എന്നിവർ സംസാരിച്ചു. പ്രദർശനം കാണാനെത്തുന്നവർക്ക് ഫോട്ടോഗ്രാഫർമാരോട് സംവദിക്കാൻ ‘മീറ്റ് ദി ഫോട്ടോഗ്രാഫർ' പരിപാടിയുമുണ്ട്. ഇഷ്ടപ്പെട്ട ചിത്രങ്ങൾ സ്വന്തമാക്കാനും അവസരവുമുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് ആറുവരെയാണ് പ്രദർശനം. ഞായറാഴ്ച സമാപിക്കും. Read on deshabhimani.com