വീണ്ടും ഫുട്‌ബോൾ ആവേശം സംസ്ഥാന ഫുട്‌ബോൾ 
ചാമ്പ്യൻഷിപ്പിന്‌ ഇന്ന്‌ തുടക്കം

അണ്ടർ -20 സംസ്ഥാന ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ വരവറിയിച്ച്‌ കൽപ്പറ്റയിൽ നടത്തിയ വിളംബരറാലി


കൽപ്പറ്റ  ഇടവേളയ്ക്കുശേഷം ജില്ലാ സ്റ്റേഡിയം വീണ്ടും ഫുട്‌ബോൾ ആരവത്തിലേക്ക്‌. അണ്ടർ -20 സംസ്ഥാന ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്‌ വ്യാഴാഴ്‌ച തുടക്കമാവും. കഴിഞ്ഞ വർഷം നടന്ന കേരള പ്രീമിയർ ലീഗ്‌ മത്സരങ്ങൾക്കും ഈ വർഷം ഫെബ്രുവരിയിൽ നടന്ന യുവ കപ്പ്‌ മത്സരത്തിനുംശേഷം നടക്കുന്ന സംസ്ഥാന ഫുട്‌ബോൾ ടൂർണമെന്റ്‌ വൻ വിജയമാക്കാനുള്ള ആവേശത്തിലാണ്‌ താരങ്ങളും കളി പ്രേമികളും.    12 മുതൽ 19 വരെ നടക്കുന്ന ടൂർണമെന്റിൽ 14 ജില്ലകളിൽനിന്നുമുള്ള യുവതാരങ്ങൾ മരവയൽ ജില്ലാ സ്‌റ്റേഡിയത്തിൽ കളത്തിലിറങ്ങും. ദിവസവും വൈകിട്ട് 4.30നും രാത്രി ഏഴിനുമായി രണ്ട് മത്സരമുണ്ടാകും. പ്രവേശനം സൗജന്യമാണ്. വ്യാഴം ആദ്യമത്സരത്തിൽ കോഴിക്കോട് പത്തനംതിട്ടയെയും രാത്രി ഏഴിന് ഉദ്ഘാടനമത്സരത്തിൽ വയനാട് ആലപ്പുഴയെയും നേരിടും. വ്യാഴം വൈകിട്ട് ആറിന് സ്പീക്കർ എ എൻ ഷംസീർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനംചെയ്യും. വെള്ളി ആദ്യമത്സരത്തിൽ കണ്ണൂർ ഇടുക്കിയെ നേരി ചാമ്പ്യൻഷിപ്പിന്റെ പ്രചരണാർത്ഥം കൽപ്പറ്റയിൽ വിളംബര റാലി നടത്തി. കാനറാ ബേങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച് ചുങ്കം ജങ്‌ഷനിൽ സമാപിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌  എം മധു , സംഘാടക സമിതി ചെയർമാൻ കെ റഫീഖ് , ജനറൽ കൺവീനർ ബിനു തോമസ്, സി കെ ശിവരാമൻ, റസാഖ് കൽപ്പറ്റ, പി കെ അനിൽ കുമാർ , രാജൻ എന്നിവർ  നേതൃത്വം നൽകി Read on deshabhimani.com

Related News