മലയോര ഹൈവേ റോഡ് പ്രവൃത്തി 26 മുതല്‍ മാനന്തവാടിയില്‍ ഗതാഗത നിയന്ത്രണം
മാനന്തവാടി പട്ടണത്തിലെ മലയോര ഹൈവേ റോഡ് വികസനവുമായി ബന്ധപ്പെട്ട് ലിറ്റിൽ ഫ്ലവർ സ്‌കൂൾ ജങ്‌ഷനിൽ ഇന്റർലോക്ക് പതിപ്പിക്കൽ പ്രവൃത്തി 26ന് തുടങ്ങും. ജനുവരി നാലിന് പ്രവൃത്തി പൂർത്തീകരിക്കും. കോഴിക്കോട് റോഡിലെ ബസ്‌ബേയുടെ പ്രവൃത്തിയും ഈ കാലയളവിൽ പൂർത്തീകരിക്കും. റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നാലാംമൈൽ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഗാന്ധിപാർക്കിൽ ആളെ ഇറക്കി പോസ്റ്റ് ഓഫീസ് താഴെയങ്ങാടി വഴി തന്നെ തിരിച്ചുപോകണം. കല്ലോടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഗാന്ധിപാർക്കിൽ ആളെ ഇറക്കി പോസ്റ്റ് ഓഫീസ് -താഴെ അങ്ങാടി വഴി തന്നെ തിരിച്ചുപോകണം. മൈസൂരു റോഡ്, തലശേരി റോഡ്, വള്ളിയൂർക്കാവ് എന്നിവിടങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ ഗാന്ധി പാർക്ക്- താഴെയങ്ങാടി വഴി ബസ് സ്റ്റാൻഡിൽ പോവുകയും അതേ റൂട്ടിൽ തന്നെ തിരികെ പോകേണ്ടതുമാണ്. മാനന്തവാടി ടൗണിൽ പ്രവേശിക്കേണ്ടതില്ലാത്ത വാഹനങ്ങൾ തലശേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ എരുമത്തെരുവ്- ചെറ്റപ്പാലം ബൈപാസ് വഴി വള്ളിയൂർക്കാവ് റോഡിൽ പ്രവേശിച്ച് പനമരം ഭാഗത്തേക്ക് പോകേണ്ടതാണ്. കൊയിലേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വള്ളിയൂർക്കാവ്- ചെറ്റപ്പാലം ബൈപാസിലൂടെ തലശേരി റോഡിൽ പ്രവേശിച്ച് പോകണം. മാനന്തവാടി ടൗണിലെ തലശേരി റോഡിലെ ഓട്ടോ സ്റ്റാൻഡ്, ഗാന്ധി പാർക്കിലെ ഓട്ടോ സ്റ്റാൻഡ്, താഴെയങ്ങാടി ഓട്ടോ സ്റ്റാൻഡ് എന്നിവ തൽക്കാലം പ്രവൃത്തി തീരുന്നതുവരെ മറ്റു സ്റ്റാൻഡുകളിൽ സർവീസ് നടത്തണം. Read on deshabhimani.com