വിജിലൻസ്‌ നാളെ ഉദ്യോഗസ്ഥരുടെമൊഴിയെടുക്കും



കൽപ്പറ്റ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക്‌ മേപ്പാടി പഞ്ചായത്ത്‌ പുഴുവരിച്ച അരി വിതരണംചെയ്‌തതിൽ വിജിലൻസ്‌ വ്യാഴാഴ്‌ച ജീവനക്കാരുടെ മൊഴിയെടുക്കും. തിങ്കളാഴ്‌ച മേപ്പാടി പഞ്ചായത്തിലും ഭക്ഷ്യവസ്‌തുക്കൾ സൂക്ഷിച്ച മേപ്പാടിയിലെ ഇ എം എസ്‌ ഹാളിലും അന്വേഷകസംഘം പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ്‌ ജീവനക്കാരുടെ മൊഴിയെടുക്കുന്നത്‌.  കിറ്റ്‌ വിതരണത്തിൽ പഞ്ചായത്ത്‌ രണ്ടുമാസത്തെ കാലതാമസം വരുത്തിയതായാണ്‌  അന്വേഷക സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. വയനാട്‌ വിജിലൻസ്‌ ഡിവൈഎസ്‌പി ഷാജി വർഗീസിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം. ബംഗളൂരു ആസ്ഥാനമായുള്ള സംഘടന സെപ്‌തംബർ രണ്ടിന്‌ നൽകിയ കിറ്റ്‌ കഴിഞ്ഞ നാല്‌, ആറ്‌ തീയതികളിൽ വിതരണംചെയ്‌തു. ഇതിലെ അരിയാണ്‌ പുഴുവരിച്ച നിലയിലുണ്ടായിരുന്നത്‌. കിറ്റിലെ സോയാബീൻ കഴിച്ച കുട്ടികൾക്കാണ്‌ ഭക്ഷ്യവിഷബാധയേറ്റത്‌.   Read on deshabhimani.com

Related News