ദേശാഭിമാനി അക്ഷരമുറ്റം ഫെസ്റ്റിവല്‍ ജില്ലാ മത്സരത്തിന് സംഘാടക സമിതിയായി
മാനന്തവാടി ദേശാഭിമാനി അക്ഷരമുറ്റം ജില്ലാതല മത്സരത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. 20ന് മാനന്തവാടി ഗവ.യുപി സ്കൂളിലാണ് മത്സരം. രാവിലെ 10ന് മന്ത്രി ഒ ആർ കേളു ഉദ്ഘാടനംചെയ്യും. മാനന്തവാടി, വൈത്തിരി, ബത്തേരി സബ്ജില്ലകളിലെ മത്സര വിജയികൾ ജില്ലാമത്സരത്തിൽ പങ്കെടുക്കും. എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലാണ് മത്സരം. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായി ശാസ്ത്രപാർലമെന്റും നടത്തും. സംഘാടക സമിതി രൂപീകരണ യോഗം കില ജില്ലാ ഫെസിലിറ്റേറ്റർ പി ടി ബിജു ഉദ്ഘാടനംചെയ്തു. എം റെജീഷ് അധ്യക്ഷനായി. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ്, കെ എം വർക്കി, ദേശാഭിമാനി ബ്യൂറോ ചീഫ് വി ജെ വർഗീസ്, വി എ ദേവകി എന്നിവർ സംസാരിച്ചു. അക്ഷരമുറ്റം ജില്ലാ കോ- ഓർഡിനേറ്റർ കെ എ അനിൽകുമാർ പദ്ധതി വിശദീകരിച്ചു. കെഎസ്ടിഎ ജില്ലാ സെക്രട്ടറി ടി രാജൻ സ്വാഗതവും പ്രസിഡന്റ് എ ഇ സതീഷ്ബാബു നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി ടി ബിജു( ചെയർമാൻ), എ ഇ സതീഷ്ബാബു, പി ബിജു (വൈസ് ചെയർമാൻമാർ), ടി രാജൻ (കൺവീനർ), വി ഉമേഷ്, കെ ടി വിനു, മനോജ് പട്ടേട്ട് (ജോയിന്റ് കൺവീനർമാർ). വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. സബ് കമ്മിറ്റി ഭാരവാഹികൾ: അക്കാദമിക് കമ്മിറ്റി: വിപിൻ വേണുഗോപാൽ (ചെയർമാൻ), കെ എ അനിൽകുമാർ( കൺവീനർ), ഭക്ഷണം: കെ എം അബ്ദുൽ ആസിഫ് (ചെയർമാൻ), സി പി മുഹമ്മദാലി (കൺവീനർ), രജിസ്ട്രേഷൻ: ടി എ പാത്തുമ്മ (ചെയർപേഴ്സൺ), ജാസ്മിൻ തോമസ് ( കൺവീനർ), പബ്ലിസിറ്റി: വി ആർ പ്രവീജ് ( ചെയർമാൻ), ഇ എം രാഗേഷ് (കൺവീനർ), സാമ്പത്തികം: കെ എം വർക്കി (ചെയർമാൻ), പി കെ ശശി( കൺവീനർ), ശാസ്ത്ര പാർലമെന്റ്: എം റെജീഷ് ( ചെയർമാൻ), കെ ബി സിമിൽ ( കൺവീനർ). Read on deshabhimani.com