ഡബ്ല്യു ഡബ്ല്യു എൽ 106 കടുവയെ നിരീക്ഷിക്കുന്നതിന് 12 കാമറ
ബത്തേരി പരിക്കേറ്റ നിലയിൽ വടക്കനാട് കണ്ടെത്തിയ കടുവയെ നിരീക്ഷിക്കാൻ വനംവകുപ്പ് 12 കാമറ സ്ഥാപിച്ചു. അഞ്ച് ദിവസം മുമ്പാണ് പരിക്കുള്ള കടുവയെ ആനപ്പന്തി ആദിവാസി സങ്കേതത്തിന് സമീപം പ്രദേശവാസികൾ കണ്ടത്. സങ്കേതത്തിലെ താമസക്കാരിൽ ഒരാളുടെ പശുവിനെ കടുവ കൊന്നിരുന്നു. വനംവകുപ്പിന്റെ പട്ടികയിലുള്ള ഡബ്ല്യു ഡബ്ല്യു എൽ 106 നമ്പർ കടുവയാണിത്. കടുവയെ കൂടുവച്ച് പിടികൂടണമെന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന രാഷ്‌ട്രീയ പാർടി പ്രതിനിധികളുടെയും വനം ജീവനക്കാരുടെയും യോഗത്തിൽ ആവശ്യം ഉയർന്നതോടെയാണ് കൂടുതൽ കാമറ സ്ഥാപിച്ചത്. ചീഫ് വനപാലകന്റെ അനുമതി ലഭിച്ചാൽ കടുവയ്‌ക്കായി കൂട് സ്ഥാപിക്കും. Read on deshabhimani.com