3000 കപ്പച്ചുവട്‌ നശിപ്പിച്ചു

കാട്ടുപന്നികൾ നശിപ്പിച്ച പാക്കത്തെ കപ്പകൃഷി


വാഴവറ്റ പാക്കം, വാഴവറ്റ, ഏഴാംചിറ പ്രദേശങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷം. പത്തോളം കർഷകരുടെ മൂവായിരത്തിലധികം കപ്പച്ചുവടും നൂറോളം വാഴയും നശിപ്പിച്ചു. രണ്ടാഴ്ചയിലേറെയായി പ്രദേശത്ത്‌ നിരന്തരം കൃഷിനശിപ്പിക്കുകയാണ്‌. വി പി റോയൻ, റോയ് ചാക്കോ, പി ജി സജീവ്, എം ജെ ഷിജു എന്നിവരുടെ  കൃഷിയാണ്‌ പ്രധാനമായും നശിപ്പിച്ചത്. രാത്രിയിൽ കപ്പ പൊട്ടിച്ച്‌ വാഴ കുത്തി മറിച്ചിടുകയായിരുന്നു. സമീപത്തെ നെൽകൃഷിയും വ്യപകമായി നശിപ്പിക്കുകയാണെന്ന്‌ നാട്ടുകാർ പറഞ്ഞു. ചേന, ചേമ്പ് ഉൾപ്പെടെയുള്ളവയും നശിപ്പിക്കുന്നുണ്ട്‌.  ജനുവരിയിൽ വിളവെടുക്കാനുള്ള കൃഷിയാണ് നശിച്ചത്. പന്നിശല്യം പ്രതിരോധിക്കാൻ നെറ്റുകെട്ടിയും ഷീറ്റിട്ടുമെല്ലാം കവചം ഒരുക്കുന്നുണ്ടെങ്കിലും ഇതെല്ലാം പൊളിച്ച്‌ പന്നിക്കൂട്ടം കൃഷിയിടത്തിലെത്തുകയാണ്‌. കൃഷിക്കാവശ്യമായ ചെലവിന്‌ പുറമെ പന്നിശല്യമകറ്റാനുള്ള അധികച്ചെലവ്‌ നേരിട്ട്‌ വലയുകയാണ്‌ കർഷകർ. മുള്ളൻ പന്നിയുടെ ശല്യവുമുണ്ട്‌. കപ്പ കുഴിച്ചെടുത്ത് ഭക്ഷിക്കുകയാണിവ. വന്യമൃഗശല്യം മൂലമുള്ള കൃഷിനാശത്തിന്‌ ശാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് കർഷകരുടെ ആവശ്യം.   Read on deshabhimani.com

Related News