തോട്ടാമൂലയിൽ നെൽകൃഷി ചവിട്ടിമെതിച്ച് കാട്ടാന
ബത്തേരി തോട്ടാമൂലയിൽ കാട്ടാന നെൽകൃഷി നശിപ്പിച്ചു. കാരാക്കുഴിയിൽ രവീന്ദ്രനാഥൻ, കാരാക്കുഴിയിൽ ചക്രപാണി, പട്ടയാട്ട് ശങ്കരൻ, സൗന്ദർരാജ് എന്നിവരുടെ കാരപ്പൂതാടി വയലിലെ കതിർചാടിയ നെൽകൃഷിയാണ് വെള്ളി പുലർച്ചെ കാട്ടാനകൾ നശിപ്പിച്ചത്. നൂൽപ്പുഴ പഞ്ചായത്ത് പത്താം വാർഡിലുള്ള തോട്ടാമൂല പ്രദേശം മുത്തങ്ങ വനാതിർത്തിയോട് ചേർന്നതാണ്. കാട്ടാനകൾക്ക് പുറമെ പന്നിയും കുരങ്ങും മാൻകൂട്ടങ്ങളും ഇവിടെ കൃഷിനാശം വരുത്തുന്നുണ്ട്. വനാതിർത്തിയിലെ കിടങ്ങും ഫെൻസിങ്ങും തകർന്നതാണ് വന്യമൃഗങ്ങൾ കൃഷിയിടത്തിൽ ഇറങ്ങുന്നതിന് കാരണം. വനംവകുപ്പിന്റെ രാത്രികാല പട്രോളിങ് പ്രദേശത്ത് കുറവാണെന്നും കർഷകർക്ക് പരാതിയുണ്ട്. സമീപ പ്രദേശങ്ങളായ നെന്മേനിക്കുന്ന്, കുളുകുന്ന്, കമ്പക്കൊടി, കാക്കമല, കള്ളാടിക്കൊല്ലി, പുലിതൂക്കി എന്നിവിടങ്ങളിലും കാട്ടാനകൾ നെൽകൃഷി നശിപ്പിക്കുന്നുണ്ട്. Read on deshabhimani.com