ഗ്രാമീണ ടൂറിസത്തിൽ വയനാടിന് സാധ്യതകളേറെ: മന്ത്രി മുഹമ്മദ് റിയാസ്
പടിഞ്ഞാറത്തറ ഗ്രാമീണ ടൂറിസത്തിൽ ഏറ്റവും കൂടുതൽ സാധ്യതയുള്ള ജില്ലയാണ് വയനാടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി പടിഞ്ഞാറത്തറയിൽ നടന്ന ടൂറിസം സെമിനാർ ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ആഗോളതലത്തിൽ ഗ്രാമീണ ടൂറിസം വലിയതോതിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. ഈ സാധ്യതകൾ ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ വയനാടിന് കഴിയും. ഭുപ്രകൃതിയും പരിസ്ഥിതിയും സംരക്ഷിച്ചുകൊണ്ട് ഗ്രാമീണ ടൂറിസം വികസിപ്പിക്കും. മുണ്ടക്കൈ–-ചൂരൽമല ദുരന്തത്തിന് ശേഷം സർക്കാർ ഇടപെടലിലൂടെ ജില്ലയിലെ ടൂറിസം മേഖല മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com