അഞ്ചിടങ്ങളിൽ
അതിതീവ്രമഴ



  കൽപ്പറ്റ ജില്ലയിൽ അഞ്ചിടങ്ങളിൽ ലഭിച്ചത്‌ അതിതീവ്രമഴ. വെള്ളി രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറിൽ  വെള്ളമുണ്ട പഞ്ചായത്ത്‌ പരിധിയിലെ തേറ്റമലയിലാണ്‌ കൂടുതൽ മഴ ലഭിച്ചത്‌–-274 മില്ലിമീറ്റർ. ബാണാസുര കൺട്രോൾ ഷാഫ്‌റ്റ്‌(236.6), മക്കിയാട്‌(234), വാളാട്‌ വട്ടോളി(222), കുഞ്ഞോം (216) എന്നിവയാണ്‌ അതിതീവ്രമഴ ലഭിച്ച മറ്റ്‌ പ്രദേശങ്ങൾ. 30 പ്രദേശങ്ങളിൽ 150 മില്ലിമീറ്ററിലധികം മഴ പെയ്‌തിട്ടുണ്ട്‌.      12 തദ്ദേശസ്ഥാപനപരിധിയിൽ തീവ്രമഴ രേഖപ്പെടുത്തി. കൂടുതൽ മഴ ലഭിച്ചത്‌ തൊണ്ടർനാട്‌ പഞ്ചായത്തിലാണ്‌. 188 മില്ലിമീറ്റർ. തവിഞ്ഞാൽ(178.7),   പടിഞ്ഞാറത്തറ(171.7), തരിയോട്‌(161.8), കോട്ടത്തറ(160.1), മുട്ടിൽ(140.2), പൊഴുതന(136.3), മാനന്തവാടി നഗരസഭ(130.2),  എടവക(128.7), വൈത്തിരി(121.3), മേപ്പാടി(119.4), വെങ്ങപ്പള്ളി(116.1) എന്നീ പഞ്ചായത്തുകളിലുമാണ്‌ തീവ്രമഴയായി രേഖപ്പെടുത്തുന്ന 115 മില്ലിമീറ്ററിനും 204 മില്ലിമീറ്ററിനുമിടയിൽ മഴ ലഭിച്ചത്‌.  വ്യാഴം രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ ശരാശരി 90.8 മില്ലിമീറ്റർ മഴയാണ്‌ രേഖപ്പെടുത്തിയത്‌. കഴിഞ്ഞ നാലുദിവസത്തിനുള്ളിൽ മാത്രം 274.9 മില്ലിമീറ്റർ മഴ ലഭിച്ചു.   Read on deshabhimani.com

Related News