വയനാട്ടിൽ വീണ്ടും 
ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം



കാവുമന്ദം   വിളകൾക്ക് ഭീഷണിയും മനുഷ്യരിലും ജന്തുജാലങ്ങളിലും പകർച്ചവ്യാധിക്കും കാരണമാകുന്ന ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം തരിയോട്  പഞ്ചായത്തിൽ കണ്ടെത്തി.  ഏഴാം വാർഡിൽനിന്ന്‌ ക്രിസ്റ്റഫർ തുറവേലിക്കുന്നിന്റെ കൃഷിയിടത്തിലാണ്‌ ഒച്ചിനെ കണ്ടത്‌.  സംസ്ഥാന ജൈവവൈവിധ്യ ബോർഡിലെ സാങ്കേതിക അംഗം ഡോ. പി കെ പ്രസാദൻ, പൂക്കോട് വെറ്ററിനറി സർവകലാശാലയുടെ സെന്റർ ഫോർ വൈൽഡ് ലൈഫ് സ്റ്റഡീസിന്റെ സ്പെഷ്യൽ ഓഫീസർ ഡോ.ജോർജ് ചാണ്ടി, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ പി ആർ ശ്രീരാജ് എന്നിവരെത്തി ആഫ്രിക്കൻ ഒച്ചാണെന്ന്‌ ഉറപ്പാക്കി. 1847-ൽ പശ്ചിമ ബംഗാളിലാണ് ഇന്ത്യയിലാദ്യം ആഫ്രിക്കൻ ഒച്ചിനെ കണ്ടത്‌. കേരളത്തിൽ 1970-കളിൽ പാലക്കാട്ടും 2016 ൽ ചുള്ളിയോട്ടും ആണ് വയനാട്ടിൽ ആദ്യമായി ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം കണ്ടെത്തിയത്.  അനുകൂല കാലാവസ്ഥയിൽ ഒരു വർഷത്തിനുള്ളിൽ ഒരു ഒച്ച് നാലുപ്രാവശ്യമായി 1200 മുട്ടവരെ ഇടും. സന്ധ്യകഴിഞ്ഞാണ് ഒച്ചുകൾ തടങ്ങളിൽനിന്ന് പുറത്തുവരുന്നത്. വാഴ, മഞ്ഞൾ, കൊക്കോ, കാപ്പി, കമുക്, ഓർക്കിഡ്, ആന്തൂറിയം, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ എന്നിവ തിന്നുതീർക്കും. Read on deshabhimani.com

Related News