2 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയില്‍
അമ്പലവയൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച രണ്ടുകിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. ബത്തേരി റഹ്മത്ത് നഗർ പള്ളത്ത് വീട്ടിൽ മുഹമ്മദ് ഫറൂഖ് (24), ബത്തേരി മണിച്ചിറ പെരുമണ്ണിൽ വീട്ടിൽ അജ്മൽ (22), തൊവരിമല മാനിവയൽ നടവരമ്പിൽ വീട്ടിൽ ശരത്ത് രാജ് (24) എന്നിവരെയാണ് അമ്പലവയൽ പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. വെള്ളി വൈകിട്ട് ശരത്ത് രാജിന്റെ തൊവരിമല മാനിവയലിലെ വീട്ടിൽനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. സബ് ഇൻസ്‌പെക്ടർ എം അബ്ദുൽസലാമിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പടം: മുഹമ്മദ് ഫറൂഖ്, അജ്മൽ, ശരത്ത് രാജ് Read on deshabhimani.com