പുനരധിവാസ ഭൂമി വിലങ്ങുതടിയായി 
എസ്‌റ്റേറ്റ്‌ അധികൃതർ



  കൽപ്പറ്റ മുണ്ടക്കൈ, ചൂരൽമല പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കലിനെതിരെ ഹാരിസൺ, എൽസ്റ്റൺ എസ്‌റ്റേറ്റുകൾ ഹൈക്കോടതിയെ സമീപിച്ചു. ഹാരിസന്റെ നെടുമ്പാലയിലുള്ള എസ്‌റ്റേറ്റും എൽസ്റ്റന്റെ കൽപ്പറ്റയിലുള്ള എസ്‌റ്റേറ്റിലുമാണ്‌ പുനരധിവാസത്തിനായി രണ്ട്‌ ടൗൺഷിപ്പുകൾ ഒരുക്കാൻ തീരുമാനം. സ്ഥിരം പുനരധിവാസത്തിനുള്ള പ്രവർത്തനങ്ങൾ പരമാവധി വേഗത്തിലാക്കാനുള്ള നടപടികളുമായി സർക്കാർ മുമ്പോട്ടുപോകുമ്പോഴാണ്‌ എസ്‌റ്റേറ്റ്‌ അധികൃതരുടെ വിലങ്ങുതടി.   ടൗൺഷിപ്പിനായി മാസ്റ്റർപ്ലാൻ തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച്‌ സർക്കാരിന്റെ നേതൃത്വത്തിൽ എസ്‌റ്റേറ്റുകളിൽ സർവേയും വിദഗ്‌ധ പരിശോധനയും ഉൾപ്പെടെയുള്ള പ്രാഥമിക നടപടി പുരോഗമിക്കുകയായിരുന്നു. പരമാവധി വേഗത്തിൽ ഭൂമി ഏറ്റെടുത്ത്‌ പ്ലോട്ടുകൾ നിശ്ചയിച്ച് നിർമാണ പ്രവർത്തനം പൂർത്തീകരിക്കാനാണ്‌ ലക്ഷ്യം.  ഹാരിസൺ മലയാളത്തിന്റെ നെടുമ്പാല എസ്‌റ്റേറ്റിലെ 65.41 ഹെക്‌ടർ ഭൂമിയും കൽപ്പറ്റ എൽസ്റ്റൺ എസ്‌റ്റേറ്റിലെ 78.73 ഹെക്‌ടർ ഭൂമിയും ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുക്കാനാണ്‌ തീരുമാനിച്ചത്‌. നഷ്‌ടപരിഹാരമായി കൂടുതൽ തുക ലഭിക്കുന്ന എൽഎആർആർ ആക്‌ട്‌ 2013 പ്രകാരം സർക്കാർ ഭൂമി ഏറ്റെടുക്കണമെന്നാണ്‌ എസ്‌റ്റേറ്റ്‌ അധികൃതരുടെ ആവശ്യം.  Read on deshabhimani.com

Related News