കൃഷ്‌ണഗിരിയിൽ ഇന്ന്‌ 
കേരള–ഉത്തരാഖണ്ഡ്‌ പോര്‌



കൽപ്പറ്റ അണ്ടർ 23 കേണൽ സി കെ നായിഡു ട്രോഫി ക്രിക്കറ്റിൽ  കേരളം ഞായറാഴ്‌ച ഉത്തരാഖണ്ഡിനെ നേരിടും. കൃഷ്‌ണഗിരി സ്‌റ്റേഡിയത്തിലാണ്‌ മത്സരം.  കഴിഞ്ഞ വർഷം അണ്ടർ 19 കൂച്ച്‌ ബിഹാർ ട്രോഫിക്കുശേഷം  കൃഷ്ണഗിരിയിൽ  ഈ സീസണിൽ നടക്കുന്ന ആദ്യ മത്സരമാണ് സി കെ നായിഡു ട്രോഫി.  ഇരു ടീമുകളും ശനിയാഴ്‌ച സ്‌റ്റേഡിയത്തിലെത്തി പരിശീലനം നടത്തി. അഭിഷേക് ജെ നായരുടെ നേതൃത്വത്തിലാണ് കേരള ടീം മത്സരത്തിനിറങ്ങുന്നത്.  മഴ മത്സരത്തിന്‌ ഭീഷണിയാണ്‌. സീസണിൽ രണ്ട്‌ മത്സരങ്ങൾകുടി കൃഷ്‌ണഗിരിയിൽ അരങ്ങേറും.  27ന്‌ കേരളം ഒഡിഷയെ നേരിടും.  നവംബർ 15ന് കേരളം തമിഴ്‌നാടിനെ നേരിടും. ചണ്ഡീഗഢിൽ നടന്ന സീസണിലെ കേരളത്തിന്റെ ആദ്യ മത്സരത്തിൽ കേരളം ചണ്ഡീഗഢിനോട്‌ പരാജയപ്പെട്ടിരുന്നു.  കേരള ടീം: അഭിഷേക് ജെ നായർ(ക്യാപ്റ്റൻ), റിയ ബഷീർ, ആകർഷ് കെ കൃഷ്ണമൂർത്തി. വരുൺ നയനാർ, ഷോൺ റോജർ, ഗോവിന്ദ് ദേവ് പൈ, ആസിഫ് അലി, അഭിജിത്ത് പ്രവീൺ, എ ജിഷ്ണു, അഖിൽ സത്താർ, ഏഥൻ ആപ്പിൾ ടോം, പവൻ രാജ്, ജെ എസ്‌ അനുരാജ്, കിരൺ സാഗർ. പരിശീലകർ: എസ്‌ എസ്‌ ഷൈൻ, -ഫ്രാൻസിസ് ടിജു. Read on deshabhimani.com

Related News