മാലിന്യം നീക്കാതെ പുതിയ ബസ്‌ സ്റ്റാൻഡ്: മൂക്കുപൊത്തി യാത്രക്കാർ

- പുതിയ ബസ്‌ സ്റ്റാൻഡ് പരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം നിറഞ്ഞ നിലയിൽ


കൽപ്പറ്റ  വൃത്തിഹീനമായ സാഹചര്യത്തിൽ കൽപ്പറ്റ പുതിയ ബസ്‌ സ്റ്റാൻഡ് പരിസരം. സ്റ്റാൻഡിലെ പുതിയ കെട്ടിടത്തിന് പിറകുവശത്തെ കട്ടകൊണ്ട് കെട്ടിത്തിരിച്ച കുറച്ചുഭാഗത്താണ് വൃത്തിഹീനമായുള്ളത്. കവറുകൾ, പ്ലാസ്റ്റിക്, പേപ്പർ ഗ്ലാസുകൾ, കുപ്പികൾ, കടലാസുകൾ എന്നിവയെല്ലാം നിലത്ത് നിറഞ്ഞിരിക്കുന്നു. മുറുക്കിത്തുപ്പിയതടക്കം കാണാം. വിദ്യാർഥികളുൾപ്പെടെ നിരവധിപേർ ദിവസേനയെത്തുന്ന സ്ഥലത്താണ് ഇത്തരത്തിൽ മാലിന്യം നീക്കംചെയ്യാതെ ഇട്ടിരിക്കുന്നത്. ബസുകളിൽനിന്ന് ആളുകൾ ഇറങ്ങുന്നതും ഇതിന് സമീപത്താണ്. തൊട്ടടുത്ത് ഇരുചക്രവാഹനങ്ങൾ നിർത്തിയിടുന്നതിന്റെ സമീപത്തായും പ്ലാസ്റ്റിക്കുകൾ കൂട്ടിവച്ചിട്ടുണ്ട്. കവറിൽ കെട്ടിയനിലയിലും മാലിന്യം തള്ളിയിട്ടുണ്ട്. പകൽസമയങ്ങളിൽ മുഴുവനും യാത്രക്കാർ ഉണ്ടാകുന്ന തുറസ്സായ സ്ഥലത്താണ് മാലിന്യം വർധിക്കുന്നത്. ഇവിടെ പ്ലാസ്റ്റിക് കവറുകൾ നിക്ഷേപിക്കാനുള്ള വേസ്റ്റ് ബിന്നുകളില്ല. ദേശീയപാതയിൽനിന്ന് സ്റ്റാൻഡിലേക്ക് കയറുന്നതിന്റെ സമീപത്ത് കുപ്പികൾ നിക്ഷേപിക്കാനുള്ള സംവിധാനമുണ്ട്. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി പിഴയീടാക്കാൻ കാമറ സംവിധാനവുമില്ല. ദിവസേന മാലിന്യം കൂടി വരുമ്പോഴും വൃത്തിയാക്കാനോ നടപടി സ്വീകരിക്കുമെന്ന് അറിയിപ്പ് ബോർഡുകൾ വയ്ക്കാനോ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല.        പടം  Read on deshabhimani.com

Related News