മലയോര ഹൈവേ നിരവിൽ പുഴ–ചുങ്കക്കുറ്റി പ്രവൃത്തി തുടങ്ങി



  നിരവിൽ പുഴ മലയോര ഹൈവേ പദ്ധതിയിലുൾപ്പെടുത്തി നവീകരിക്കുന്ന നിരവിൽ പുഴ–--ചുങ്കക്കുറ്റി പാതയുടെ പ്രവൃത്തി ഉദ്‌ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. മലയോര ഹൈവേ വികസനം ജില്ലയിലെ കാർഷിക-, ടൂറിസം മേഖലയ്ക്ക് പുത്തനുണർവ്‌ നൽകുമെന്ന് മന്ത്രി പറഞ്ഞു.  5.3 കിലോമീറ്റർ റോഡ് 26.6 കോടി രൂപ വിനിയോഗിച്ചാണ്‌ നവീകരിക്കുന്നത്‌. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിയാണ്‌ പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്‌. 18 മാസത്തിനകം നിർമാണം പൂർത്തീകരിക്കും. നവീകരിക്കുന്നതോടെ മഴക്കാലത്തെ നിരവിൽ പുഴ റോഡിലെ വെള്ളക്കെട്ട്‌ ഒഴിവാകും. ചടങ്ങിൽ മന്ത്രി ഒ ആർ കേളു അധ്യക്ഷനായി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, വൈസ് പ്രസിഡന്റ് ശങ്കരൻ, ജില്ലാ പഞ്ചായത്തംഗം മീനാക്ഷി രാമൻ, രമ്യാ താരേഷ്, കെ വി ഗണേഷൻ, എസ് ദീപു, പി ബി ബൈജു, പി രജിന എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News