വായ്പാവിതരണത്തില്‍ വര്‍ധന: ഒന്നാം പാദത്തില്‍ 2557 കോടി രൂപ നല്‍കി



കൽപ്പറ്റ ജില്ലയിലെ ബാങ്കുകൾ നടപ്പ് സാമ്പത്തിക വർഷം  ഒന്നാം പാദം വരെ 2557 കോടി രൂപ വായ്പ നൽകിയതായി ജില്ലാ  ബാങ്കിങ്‌ അവലോകന യോഗത്തിൽ അറിയിച്ചു.  മുൻഗണനാ വിഭാഗത്തിൽ 2021 കോടി രൂപയാണ് വിതരണംചെയ്തത്.  കാർഷിക വായ്പയായി 1329 കോടി രൂപയും നോൺ ഫാമിങ്‌ സെക്ടറിൽ 529 കോടി രൂപയും മറ്റു മുൻഗണനാ വിഭാഗത്തിൽ 99 കോടി രൂപയുമാണ് വായ്പ നൽകിയത്. ബാങ്കുകളുടെ മൊത്തം വായ്പ 2023 ഏപ്രിൽ 30നെ അപേക്ഷിച്ച് 9974 കോടി രൂപയിൽനിന്ന്‌ 10,725 കോടി രൂപയുടെ വർധനയുണ്ടായി. വായ്പാവിതരണത്തിൽ 8 ശതമാനവും നിക്ഷേപത്തിൽ ഒമ്പത്‌ ശതമാനം വർധനയുമാണ് രേഖപ്പെടുത്തിയത്. ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം 132 ശതമാനമാണ്  രേഖപ്പെടുത്തിയത്. ടി സിദ്ദിഖ് എംഎൽഎ ബാങ്കിങ് അവലോകന യോഗം ഉദ്ഘാടനംചെയ്തു. അസിസ്റ്റന്റ് കലക്ടർ ഗൗതം രാജ്‌ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കനറാ ബാങ്ക് റീജണൽ ഹെഡ് ലത പി കുറുപ്പ്, ആർബിഐ ലീഡ് ഡിസ്ട്രിക്ട് ഓഫീസർ ഇ കെ രഞ്ജിത്ത്, ലീഡ് ഡിസ്ട്രിക്ട് മാനേജർ ടി എം മുരളീധരൻ, നബാർഡ് ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് ഓഫീസർ ആർ ആനന്ദ്, കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ കെ ബാലസുബ്രഹ്മണ്യൻ, ഡിഐസി ജനറൽ മാനേജർ ആർ രമ  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News