റോഡിൽ ഗർത്തം; യാത്ര അപകടത്തിൽ

മുണ്ടേരി റോഡിലെ ഗർത്തം


മുണ്ടേരി  മുണ്ടേരി ടൗണിൽനിന്ന് കൽപ്പറ്റക്ക്‌ വരുന്ന ഭാഗത്തെ ഇറക്കവും വളവും ഒന്നിച്ചുള്ള സ്ഥലത്താണ് റോഡിൽ വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. കോട്ടത്തറയിലേക്ക് ബസ് ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി പോകുന്ന റോഡിന് സമീപത്താണ് വൻ ഗർത്തം രൂപപ്പെട്ടിട്ടുള്ളത്. വലിയ അപകടം ഉണ്ടാകുന്നതിനുമുമ്പ് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. കനത്ത മഴയ്ക്ക് പിന്നാലെയാണ് കലുങ്കിന്റെ  ഭിത്തിയോട് ചേർന്ന ഭാഗം തകർന്നത്.  ജനവാസമേഖലയായതിനാൽ വിദ്യാർഥികൾ അടക്കം നിരവധിപേർ കാൽനടയായും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. റോഡ് അപകടഭീഷണിയിലാണെന്ന് ബോർഡ് വച്ചിട്ടുണ്ടെങ്കിലും വളവും ഇറക്കവുമായതിനാൽ അപകട ഭീഷണി ഒഴിയുന്നില്ല. ഭാരം കൂടിയ വാഹനം ഇതുവഴി പോയാൽ മറ്റു ഭാഗവും ഇടിഞ്ഞുവീഴാനുള്ള സാധ്യത കൂടുതലാണ്. രാത്രിയിൽ അപകടസാധ്യത വർധിക്കും. കലുങ്ക് ബലപ്പെടുത്താൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Read on deshabhimani.com

Related News