പാടങ്ങളിൽ നാട്ടി സജീവംകൽപ്പറ്റ

തിരുനെല്ലി കൊല്ലിമൂലയിലെ വയലുകളിൽ നാട്ടി തുടങ്ങിയപ്പോൾ


കൽപ്പറ്റ കനത്ത കാലവർഷത്തിലും തുടർന്നുണ്ടായ ഉരുൾപൊട്ടലിലും വിറങ്ങലിച്ചുപോയ ജില്ലയിൽ ചിങ്ങം പിറന്നതോടെ കൃഷിപ്പണി സജീവമായി. കാലവർഷാരംഭത്തിൽ തന്നെ ശക്തമായ മഴ ലഭിച്ചതോടെ നെൽകൃഷിക്കായി പാടശേഖരങ്ങൾ ഒരുക്കിതുടങ്ങിയിരുന്നു. തിരുനെല്ലി, തൃശിലേരി, നൂൽപ്പുഴ, വടക്കനാട്‌, പനമരം, തൊണ്ടർനാട്‌ തുടങ്ങിയ പാടശേഖരങ്ങളിലെല്ലാം കൃഷിയ്ക്കായുള്ള ഒരുക്കത്തിന്റെ ഭാഗമായി  ജൂലൈ പാതിയോടെ വിത്തിടൽ ആരംഭിച്ചു. ഒരു മാസം പിന്നിട്ടതോടെയാണ്‌ നാട്ടിയിലേക്ക്‌ കടന്നത്‌. അതിനിടെ ജൂലൈ അവസാനനാളിൽ പെയ്‌ത കനത്ത മഴയിൽ നിരവധിയിടങ്ങളിൽ വെള്ളം കയറിയത്‌ കൃഷിപ്പണിയെ സാരമായി ബാധിച്ചു. പലർക്കും വിത്തിടലും നാട്ടിയും വൈകി. ചിങ്ങം പിറന്നോടെ  നാട്ടിപണി സജീവമാവുകയായിരുന്നു. മഴക്കുറവിൽ പ്രതിസന്ധി നേരിടാറുള്ള പുൽപ്പള്ളിയിലെ ചേകാടി, കൊളവള്ളി, പനമരത്തെ വെള്ളമ്പാടി, മേച്ചേരി, മാത്തൂർ വയൽ എന്നിവിടങ്ങളിലും നാട്ടി സജീവമായി.  Read on deshabhimani.com

Related News