വള്ളിയൂര്‍ക്കാവ് പാലം നിർമാണ പുരോഗതി വിലയിരുത്തി മന്ത്രി

മന്ത്രി ഒ ആര്‍ കേളു വള്ളിയൂര്‍ക്കാവ് പാലം നിർമാണത്തിന്റെ പുരോഗതി വിലയിരുത്തുന്നു


  മാനന്തവാടി വള്ളിയൂർക്കാവ് പാലം നിർമാണത്തിന്റെ പുരോഗതി സ്ഥലത്തെത്തി വിലയിരുത്തി മന്ത്രി ഒ ആർ കേളു. തിങ്കൾ വൈകിട്ടാണ്‌ മന്ത്രി പാലം നിർമാണം നടക്കുന്ന വള്ളിയൂർക്കാവിലേക്ക്‌ എത്തിയത്‌. പ്രവൃത്തിയുടെ പുരോഗതി നേരിൽകണ്ട്‌ മനസ്സിലാക്കി. ജീവനക്കാരിൽനിന്നും തൊഴിലാളികളിൽനിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. നിർമാണം വേ​ഗത്തിൽ നടക്കുകയാണെന്നും അടുത്ത മാർച്ചോടെ പ്രവൃത്തി പൂർത്തിയാക്കാനാകുമെന്നാണ്‌  പ്രതീക്ഷിക്കുന്നതെന്നും  മന്ത്രി പറഞ്ഞു. ജില്ലയിൽ പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന ഏറ്റവും വലിയ പാലമാണിത്‌.  17 കോടി രൂപ വിനിയോഗിച്ചാണ്‌ നിർമാണം.  ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാർ കമ്പനി.  നിർമാണം പൂർത്തിയാകുന്നതോടെ പ്രദേശവാസികളുടെ നീണ്ട കാലത്തെ കാത്തിരിപ്പിന് വിരാമമാകും. പതിറ്റാണ്ടുകൾക്കുമുമ്പ്  നിർമിച്ച വീതികുറഞ്ഞ പാലമാണ് നിലവിലുള്ളത്. ഒരു ചെറിയ വാഹനത്തിന് കഷ്ടിച്ച് മാത്രമേ ഇതിലൂടെ സഞ്ചരിക്കാൻ കഴിയൂ. ഇതിന്റെ കൈവരികൾ തകർന്ന് അപകടഭീഷണിയിലുമാണ്. മഴക്കാലത്ത്‌ വെള്ളം കയറി പ്രദേശം ഒറ്റപ്പെടും. പുതിയ പാലം വരുന്നതോടെ  പ്രശ്‌നങ്ങൾക്ക്‌ പരിഹാരമാകും.   Read on deshabhimani.com

Related News