സിപിഐ എം വൈത്തിരി ഏരിയാ സമ്മേളനത്തിന് കൊടി ഉയർന്നു
കാവുംമന്ദം സിപിഐ എം വൈത്തിരി ഏരിയാ സമ്മേളനത്തിന് കാവുംമന്ദത്ത് ചെങ്കൊടിയുയർന്നു. ശനി, ഞായർ ദിവസങ്ങളിലാണ് സമ്മേളനം. കർലാട് തടാകത്തിനോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ പി എ മുഹമ്മദ് നഗറിൽ ശനി രാവിലെ പത്തിന് സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനംചെയ്യും. ----- 100 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക എൽസി ജോർജിന്റെ നേതൃത്വത്തിൽ വൈത്തിരി കുഞ്ഞിക്കണ്ണൻ സ്മൃതിമണ്ഡപത്തിൽനിന്നും കൊടിമരം എൻ സി പ്രസാദിന്റെ നേതൃത്വത്തിൽ പൊഴുതന കുട്ടിപ്പാ രക്തസാക്ഷി മണ്ഡപത്തിൽനിന്നും കപ്പി, കയർ എം ജനാർദനന്റെ നേതൃത്വത്തിൽ ചുണ്ടേൽ പി കെ സുന്ദരൻ സ്മൃതികുടീരത്തിൽനിന്നും വെള്ളി വൈകിട്ട് കാവുംമന്ദത്ത് എത്തിച്ചു. പതാകജാഥ ജില്ലാ സെക്രട്ടറി പി ഗഗാറിനും കൊടിമര ജാഥ ജില്ലാ കമ്മിറ്റി അംഗം എം സെയ്ദും കപ്പി, കയർ ജാഥ ജില്ലാ സെക്രട്ടറിയറ്റംഗം വി ഉഷാകുമാരിയും ഉദ്‌ഘാടനംചെയ്‌തു. വെള്ളി വൈകിട്ട് പൊതുസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ്വാഗതസംഘം ചെയർമാൻ ജോബിസൺ ജെയിംസ് കൊടി ഉയർത്തി. സമ്മേളനത്തിന് സമാപനംകുറിച്ച് ഞായർ വൈകിട്ട് കാവുംമന്ദം ടൗണിൽ ചുവപ്പുവളന്റിയർ മാർച്ചും പ്രകടനവും നടക്കും. കോടിയേരി ബാലകൃഷ്ണൻ നഗറിൽ പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനംചെയ്യും. Read on deshabhimani.com