വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ഫലസൂചന 8.30ന്‌



 കൽപ്പറ്റ വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ്  വോട്ടെണ്ണലിന് ജില്ലയിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി.  മൂന്ന് കേന്ദ്രങ്ങളിലായാണ്  വോട്ടെണ്ണൽ നടക്കുക. കൽപ്പറ്റ, മാനന്തവാടി, ബത്തേരി നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകൾ കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂളിലാണ് എണ്ണുക. നിലമ്പൂർ, ഏറനാട്, വണ്ടൂർ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ അമൽ കോളേജ് മൈലാടി സ്‌കിൽ ഡെവലപ്പ്മെന്റ് ബിൽഡിങ്ങിലും തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ കൂടത്തായി സെന്റ് മേരീസ് എൽപി സ്‌കൂളിലും നടക്കും.   മാനന്തവാടി നിയോജക മണ്ഡലത്തിലെ വോട്ടുകൾ എസ്‌കെഎംജെ സ്‌കൂൾ ജൂബിലി ഹാളിലും ബത്തേരി നിയോജക മണ്ഡലത്തിലെ വോട്ടുകൾ എസ്ഡിഎം സ്‌കൂളിലും കൽപ്പറ്റ മണ്ഡലത്തിലെ വോട്ടുകൾ എസ്‌കെഎംജെ സ്‌കൂൾ ഹാളിലുമാണ് എണ്ണുക.     വോട്ടെണ്ണൽ ഇന്ന്‌: 
പ്രതീക്ഷയോടെ മുന്നണികൾ സ്വന്തം ലേഖകൻ കൽപ്പറ്റ വയനാട്‌ ലോക്‌സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ശനിയാഴ്‌ച നടക്കുമ്പോൾ പ്രതീക്ഷയോടെ മുന്നണികൾ. അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പിനോട്‌ വോട്ടർമാർ മുഖംതിരിച്ചപ്പോൾ ലോക്‌സഭ മണ്ഡലം രൂപീകരിച്ചശേഷമുള്ള ഏറ്റവും കുറഞ്ഞ പോളിങ്ങാണ്‌ (64.72 ശതമാനം) മണ്ഡലത്തിൽ രേഖപ്പെടുത്തിയത്‌.  തുടർച്ചയായി രണ്ടുതവണ രാഹുൽ ഗാന്ധി മത്സരിച്ച്‌ വിജയിച്ച ശേഷമുള്ള തെരഞ്ഞെടുപ്പിലാണ്‌ പോളിങ് കുത്തനെയിടിഞ്ഞത്‌. പ്രിയങ്ക ഗാന്ധി വാധ്രക്ക്‌ ആറ്‌ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമെന്ന അവകാശവാദമാണ്‌ യുഡിഎഫ്‌ ഉയർത്തുന്നതെങ്കിൽ അട്ടിമറിവിജയമുണ്ടാവുമെന്ന പ്രതീക്ഷയിലാണ്‌ എൽഡിഎഫ്‌. നില മെച്ചപ്പെടുത്തുമെന്ന്‌ എൻഡിഎയും പ്രതീക്ഷയർപ്പിക്കുന്നു.     കഴിഞ്ഞ ഏപ്രിലിലെ തെരഞ്ഞെടുപ്പിനെക്കാൾ 9319 വോട്ടർമാർ ഇത്തവണ കൂടുതലായിരുന്നു. എന്നിട്ടും പോളിങ്ങിൽ 1,32,205 വോട്ടിന്റെ കുറവുണ്ടായി. ആകെയുള്ള വോട്ടർമാരിൽ 5,19,304 പേർ വോട്ട്‌ ചെയ്‌തില്ല. കഴിഞ്ഞതവണ രാഹുൽഗാന്ധി 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ വിജയിച്ചത്‌. രാഹുലിന്‌  6,47,445 വോട്ടും എൽഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന ആനിരാജക്ക്‌ 2,83,023 വോട്ടുമാണ്‌ ലഭിച്ചത്‌. 1,41,045 വോട്ടാണ്‌ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന്‌ ലഭിച്ചത്‌.     രാവിലെ എട്ടിന്‌ വോട്ടെണ്ണൽ ആരംഭിക്കും. ജില്ലയിലെ കൽപ്പറ്റ, മാനന്തവാടി, ബത്തേരി  നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകൾ എസ്‌കെഎംജെ ഹൈസ്‌കൂളിലാണ്‌ എണ്ണുക. നിലമ്പൂർ, ഏറനാട്, വണ്ടൂർ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ അമൽ കോളേജ് മൈലാടി സ്‌കിൽ ഡെവലപ്പ്മെന്റ് ബിൽഡിങ്ങിലും തിരുവമ്പാടി  മണ്ഡലത്തിലെ വോട്ടെണ്ണൽ കൂടത്തായി സെന്റ് മേരീസ് എൽ.പി സ്‌കൂളിലുമാണ് എണ്ണുക.   Read on deshabhimani.com

Related News