ത്രോബോൾ ടെസ്റ്റ് സീരീസ് ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിൽ വയനാട് സ്വദേശിയും
കൽപ്പറ്റ നേപ്പാളിൽ നടന്ന ഇന്ത്യ–--നേപ്പാൾ ത്രോബോൾ ടെസ്റ്റ് സീരീസ് മത്സരത്തിൽ ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിൽ വയനാട് സ്വദേശിയും. വെങ്ങപ്പള്ളി ചോലപ്പുറം സ്വദേശി ഷാരോൺ സിബിയാണ് ജില്ലയ്ക്കഭിമാനമായത്. ജില്ലയിൽനിന്ന് ഇന്ത്യൻ ത്രോബോൾ ടീമിൽ എത്തുന്ന ആദ്യതാരമാണ് ഷാരോൺ. 16 മുതൽ 20വരെയായിരുന്നു മത്സരം. അണ്ടർ 19 കേരള ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്. പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസ് സ്കൂളിൽനിന്നായിരുന്നു ത്രോബോളിലെ ആദ്യപാഠം നുകർന്നത്. പാലനിൽക്കും കാലായിൽ സിബിയുടെയും ഡയോണിയ സിബിയുടെയും മകനാണ്. കൽപ്പറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. Read on deshabhimani.com