പഴയ ബസ്‌സ്റ്റാഡിൽ പൊട്ടിയൊലിച്ച സെപ്‌റ്റിക്ക്‌ ടാങ്ക്‌ മാലിന്യംനീക്കി



  കൽപ്പറ്റ പഴയ ബസ്‌സ്റ്റാൻഡിലേക്ക്‌ വാഹനം പ്രവേശിക്കുന്നിടത്ത്‌ ദിവസങ്ങളോളം പൊട്ടിയൊലിച്ച സെപ്‌റ്റിക്‌ ടാങ്കിലെ മാലിന്യം ഡിവൈഎഫ്‌ഐ പ്രതിഷേധത്തെ തുടർന്ന്‌ നീക്കി. കക്കൂസ്‌ മാലിന്യം പൊട്ടിയൊലിച്ച്‌ പ്രധാന പാതയിലേക്കും സമീപത്തെ തോട്ടിലേക്കും ഒഴുകാൻ തുടങ്ങിയതോടെ ഡിവൈഎഫ്‌ഐ കൽപ്പറ്റ നോർത്ത്‌ മേഖലാ കമ്മിറ്റി നേതൃത്വത്തിൽ ബസ്‌സ്റ്റാൻഡ്‌ ഉപരോധിക്കുകയായിരുന്നു. തിങ്കൾ വൈകിട്ട്‌ എഴുമുതൽ അർധരാത്രിവരെ പത്ത്‌ ട്രിപ്പിലധികം മാലിന്യമാണ്‌ നീക്കിയത്‌. ബസ്‌സ്റ്റാൻഡ്‌ കെട്ടിടത്തിനായുള്ള സെപ്‌റ്റിക്‌ ടാങ്കിനുപുറമെ കംഫർട്ട്‌ സ്‌റ്റേഷന്റെ ടാങ്കിലെ മാലിന്യവും നീക്കി. തിങ്കൾ സ്റ്റാൻഡിലേക്ക്‌ ബസുകൾക്ക്‌ പ്രവേശനമില്ലായിരുന്നു. ചൊവ്വ രാവിലെ മുതൽ ബസുകൾ സ്റ്റാൻഡിനുള്ളിലേക്ക്‌ കയറ്റി. മാലിന്യം നീക്കിയെങ്കിലും സ്റ്റാൻഡിനുള്ളിൽ കോൺക്രീറ്റ്‌ തകർന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ നഗരസഭ പരിഹാരം കണ്ടിട്ടില്ല.    Read on deshabhimani.com

Related News