ആരോഗ്യവകുപ്പ് പരിശോധന: 4200 രൂപ പിഴ ഈടാക്കി
തൊണ്ടർനാട് പഞ്ചായത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടൽ, ബേക്കറി, കൂൾബാർ, ഭക്ഷണം വിതരണം ചെയ്യുന്ന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കി. നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയും ആരോഗ്യത്തിന് ഹാനികരമായി ഭക്ഷണസാധനങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്ക് എതിരെയും നടപടി സ്വീകരിച്ചു. വിവിധ ക്രമക്കേടുകൾക്ക് 4200 രൂപ പിഴ ഇടാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധനകൾക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ ടി സി രമേഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബിജു പാലേരി, എം കെ രജീഷ് എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com