‘പുകയില വിമുക്ത വിദ്യാലയം’ പദ്ധതി ജില്ല മുഴുവൻ



കൽപ്പറ്റ പുകയില വിമുക്ത വിദ്യാലയം പദ്ധതി ജില്ല മുഴുവൻ വ്യാപിപ്പിക്കും. ആഗസ്‌ത്‌ പതിനഞ്ചിനകം ഒരു പഞ്ചായത്തിന് കീഴിൽ ഒരു സ്‌കൂൾ എന്ന രീതിയിൽ പുകയില വിമുക്തമാക്കാനുള്ള നടപടി ആരംഭിക്കണമെന്ന് കലക്ടർ ഡി ആർ മേഘശ്രീ നിർദേശിച്ചു. ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ജില്ലാതല കോ -ഓർഡിനേഷൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ.  രണ്ടുമാസത്തിനുള്ളിൽ ജില്ലയിലെ മുഴുവൻ സ്‌കൂളുകളും പുകയില വിമുക്തമാക്കണം. ആദിവാസി മേഖലയിൽ പുകയില ഉപയോഗം നിയന്ത്രിക്കാൻ ആരോഗ്യവകുപ്പ് നടത്തുന്ന ‘പുക ഇല്ലാ ക്യാമ്പയിൽ' കൂടുതൽ ഊരുകളിലേക്ക് വ്യാപിപ്പിക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്‌ ക്യാമ്പയിനുകൾ സംഘടിപ്പിക്കും. പുകയില നിയന്ത്രണ നിയമം കാര്യക്ഷമമായി നടപ്പാക്കാൻ ആവശ്യമായ നടപടി യോഗം ചർച്ചചെയ്തു. പുകയില നിയന്ത്രണ നിയമം  നടപ്പാക്കൽ, ബോധവൽക്കരണം, കൗൺസലിങ്, ചികിത്സാ സഹായം, കുട്ടികളെ പുകയില ഉപയോഗത്തിൽനിന്ന്‌ അകറ്റാനുള്ള പ്രവർത്തനങ്ങൾ, വിദ്യാലയവും വിദ്യാലയത്തിന് നൂറുവാര ചുറ്റളവും പുകയില രഹിതമാക്കൽ, ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടി തുടങ്ങിയവയാണ് പ്രധാന പദ്ധതി പ്രവർത്തനങ്ങൾ. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി ദിനീഷ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സെയ്തലവി, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രിയസേനൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News