കംപ്യൂട്ടർ സ്ഥാപനത്തിലെ കവർച്ച: പ്രതി പിടിയിൽ
മേപ്പാടി ടൗണിലെ കംപ്യൂട്ടർ സ്ഥാപനത്തിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. സിറ്റി കമ്യൂണിക്കേഷൻ സെന്റർ കുത്തിത്തുറന്ന് 10000 രൂപയും കംപ്യൂട്ടർ സാമഗ്രികളും മോഷ്‌ടിച്ച മലപ്പുറം തിരുന്നാവായ കൊടക്കൽ പറമ്പിൽ സാജിത്തിനെ (41താജുദ്ദീൻ)യാണ് മേപ്പാടി പൊലീസ് അറസ്‌റ്റ്‌ചെയ്‌തത്. ജൂലൈ 26ന് ആയിരുന്നു കവർച്ച. മേപ്പാടി കോട്ടനാട്‌നിന്നായിരുന്നു ഇയാൾ വിവാഹം കഴിച്ചിരുന്നത്. കവർച്ചയ്‌ക്കുശേഷം കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒളിവിൽ കഴിയുകയായിരുന്നു. തിങ്കൾ രാത്രി പട്ടാമ്പിയിൽനിന്നാണ് മേപ്പാടി പൊലീസ് കസ്‌റ്റഡിയിലെടുത്തത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലും റെയിൽവേ പൊലീസിലും മോഷണം, കഞ്ചാവ് വിൽപ്പന തുടങ്ങിയ കേസുകളിലെ പ്രതിയാണ്. മേപ്പാടി പൊലീസ് ഇൻസ്‌പെക്ടർ എ ബി വിബിന്റെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്. Read on deshabhimani.com