തേരിൽ കാട്ടിക്കുളം

എം ബി ആര്യശ്രീ (സീനിയർ ഗേൾസ്‌ 100 മീറ്റർ ഹർഡിൽസ്‌ ജിഎച്ച്‌എസ്‌എസ്‌ കാക്കവയൽ)


കൽപ്പറ്റ  കായികമേളയുടെ ഫിനിഷിങ്ങിന്‌  ഒരുദിനം അവശേഷിക്കെ പോരാട്ടം കനത്തു. വ്യാഴാഴ്‌ച 65 ഇനം പൂർത്തിയായപ്പോൾ നിലവിലെ ചാമ്പ്യന്മാരായ കാട്ടിക്കുളം ജിഎച്ച്എസ്എസാണ്‌ മുന്നിൽ. ആറ്‌  സ്വർണവും 10 വെള്ളിയും നാല്‌ വെങ്കലവുമായി 64 പോയിന്റൊടെയാണ്‌ കുതിപ്പ്‌. പഴയ പ്രതാപം നഷ്‌ടപ്പെട്ടില്ലെന്ന്‌ തെളിയിക്കുന്ന പ്രകടനത്തോടെ കാക്കവയൽ ജിഎച്ച്എസ്എസ്‌ രണ്ടാമതുണ്ട്‌. ഏഴ്‌ സ്വർണവും ആറ്‌ വെള്ളിയും മൂന്ന്‌ വെങ്കലവുമായി  56 പോയിന്റാണുള്ളത്‌.  നടവയൽ സെന്റ്‌ തോമസ്‌ എച്ച്‌എസ്‌ 41 പോയിന്റുമായി  മൂന്നാമതും 33 പോയിന്റുമായി മീനങ്ങാടി ജിഎച്ച്‌എസ്‌എസ്‌  നാലാമതുമുണ്ട്‌.      ഉപജില്ലയിൽ 232 പോയിന്റുമായി ബത്തേരിയാണ് മുന്നിൽ. 24 സ്വർണം, 23  വെള്ളി, 19 വെങ്കലവുമാണുള്ളത്‌.   21 സ്വർണവും  22വീതം വെള്ളിയും വെങ്കലുമായി 215 പോയിന്റ്‌ നേടി  മാനന്തവാടി  രണ്ടാമതും  128 പോയിന്റുമായി വൈത്തിരി  മൂന്നാം സ്ഥാനത്തുമാണ്‌. 10 സ്വർണവും 17 വെള്ളിയും 20 വെങ്കലവുമാണ് വൈത്തിരിക്ക്‌.  ഒളിമ്പ്യൻ ഒ പി ജയ്ഷ മേള ഔദ്യോഗികമായി ഉദ്ഘാടനംചെയ്‌തു. സമാപനദിവസം 200, 600, 800 മീറ്റർ ഓട്ടവും റിലേയും  ഉൾപ്പെടെ 38 ഇനങ്ങളിൽ ഫൈനൽ നടക്കും. Read on deshabhimani.com

Related News