ഗ്രാമാദരം ബഹുമതിയുമായി അമ്പലവയൽb

അമ്പലവയൽ പഞ്ചായത്തിന്റെ ഗ്രാമാദരവ് മന്ത്രി ഒ ആർ കേളു ഉദ്‌ഘാടനം ചെയ്യുന്നു


അമ്പലവയൽ  പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്തിലെ വ്യത്യസ്ത മേഖലകളിൽ അന്തർദേശീയ–-ദേശീയ–-സംസ്ഥാന തലങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകൾക്ക്‌ ഗ്രാമാദരം നൽകി.   മന്ത്രി ഒ ആർ കേളു ഉദ്‌ഘാടനംചെയ്‌തു.  ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ അധ്യക്ഷനായി.  കൊച്ചങ്കോട് ഗോവിന്ദൻ (ആർച്ചറി), സുശാന്ത് മാത്യു (കായികം), ഡോ. അനുപമ (വിദ്യാഭ്യാസം), എ സി ബേബി (കായികം), ബേസിൽ അന്ത്രയോസ് (കായികം), ജോയൽ കെ ബിജു (കല), ജിജോ ജോർജ് (കായികം), കെ ഗണേഷ് (കായികം), കാർത്തിക് എൻ എസ് (കായികം), പുണ്യ പ്രവീൺകുമാർ (ശാസ്ത്രം), റെയ്‌ച്ചൽ (ശാസ്ത്രം) എന്നിവർക്കാണ് "ഗ്രാമാദരം ബഹുമതി’ നൽകി ആദരിച്ചത്.  നൂറുശതമാനം വിജയം നേടിയ പഞ്ചായത്ത് പരിധിയിലുള്ള വടുവഞ്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, അമ്പലവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, നെല്ലാറച്ചാൽ ഗവ. ഹൈസ്‌കൂൾ എന്നീ വിദ്യാലയങ്ങൾക്ക് അനുമോദനം നൽകി.     ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ, വൈസ് പ്രസിഡന്റ് അമ്പിളി സുധി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സീത വിജയൻ, സുരേഷ് താളൂർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷമീർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനീഷ് ബി നായർ, പി കെ സത്താർ, ഗ്ലാഡിസ് സ്കറിയ, എ എസ് വിജയ, ജെസ്സി ജോർജ്, ടി ബി സെനു, ഷീജ ബാബു, എൻ സി കൃഷ്ണകുമാർ, വി വി രാജൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്സത്ത് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ആർ രാജേഷ് നന്ദിയും പറഞ്ഞു.    ഫോട്ടോ:    Read on deshabhimani.com

Related News