അച്ഛന്റെ വഴിയെ 
മകനും



കല്‍പ്പറ്റ അച്ഛന്റെ പരിശീലനത്തിൽ ഇമ്മാനുവൽ ടി കുര്യൻ ഓടിയെടുത്തത്‌  600 മീറ്ററിലെ സ്വർണം. സബ് ജൂനിയർ വിഭാഗത്തിലാണ്‌ കണിയാരം ഫാ. ജികെഎം എച്ച്എസ്എസിലെ ഈ എട്ടാംക്ലാസുകാരൻ മെഡലെടുത്തത്‌. മകൻ ട്രാക്കിൽ കുതിക്കുമ്പോൾ പിതാവ്‌ കണിയാരം സെന്റ് ജോസഫ് ടിടിഐയിലെ അധ്യാപകനായ ടി ജെ റോബി തന്റെ സ്‌കൂൾ, കോളേജ്‌ മീറ്റുകളുടെ ഓർമയിലായിരുന്നു.  2001ലെ അന്തർ സർവകലാശാല മീറ്റിൽ ക്രോസ്‌കൺട്രിയിൽ സ്വർണ മെഡൽ ജേതാവായിരുന്നു.  എംജി സർവകലാശാലയിൽ 21 കിലോമീറ്റർ ഹാഫ് മാരത്തൺ 1.17 മണിക്കൂറിൽ ഓടിയ റെക്കോഡുമുണ്ട്‌.   മകനെ ദീർഘദൂരത്തിൽ താരമാക്കണമെന്നതാണ്‌ ആഗ്രഹം. Read on deshabhimani.com

Related News