ഹോംഗാർഡിനെ ക്രൂരമായി മർദിച്ച്‌ മുസ്ലിംലീഗ്‌ നേതാവ്‌

മുസ്ലിംലീഗ്‌ നേതാവിന്റെ മർദനമേറ്റ്‌ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ കമ്പളക്കാട്‌ പൊലീസ്‌ സ്‌റ്റേഷനിലെ ഹോംഗാർഡ്‌ പി ടി ജെയിംസ്‌


  കൽപ്പറ്റ കമ്പളക്കാട്‌ ടൗണിൽ ഗതാഗതതടസ്സമുണ്ടാക്കുംവിധം നിർത്തിയിട്ട സ്‌കൂട്ടറിന്റെ ഫോട്ടോ എടുത്ത  ഹോംഗാർഡിന്‌  മുസ്ലിംലീഗ്‌ നേതാവിന്റെ ക്രൂരമർദനം. കമ്പളക്കാട്‌ പൊലീസ്‌ സ്‌റ്റേഷനിലെ ഹോംഗാർഡ്‌ ടി പി ജെയിംസിനെ മുസ്ലിംലീഗ്‌ കണിയാമ്പറ്റ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി പി ഷുക്കൂറാണ്‌  നടുറോഡിൽ ഹെൽമറ്റ്‌ ഉപയോഗിച്ച്‌ മർദിച്ചത്‌.  തിങ്കൾ രാവിലെ പത്തോടെയായിരുന്നു  മുസ്ലിംലീഗ്‌ നേതാവിന്റെ പരാക്രമം.   ഹെൽമറ്റുകൊണ്ടുള്ള അടിയേറ്റ്‌  ഹോം ഗാർഡിന്റെ മുഖത്തിന്‌ പരിക്കേറ്റു. മുൻവശത്തെ പല്ലുകൾ ഇളകി. ചുണ്ടുപൊട്ടി.  കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ‌ചികിത്സതേടി. നോ പാർക്കിങ്‌ ഏരിയയിൽ ഷുക്കൂർ നിർത്തിയിട്ട വാഹനത്തിന്റെ ഫോട്ടോ ഹോംഗാർഡ്‌ എടുത്തു. പിഴ അടയ്‌ക്കേണ്ടിവന്നാൽ സമാധാനത്തിൽ ജോലിചെയ്യാനും ജീവിക്കാനും അനുവദിക്കില്ലെന്ന്‌ ഭീഷണി മുഴക്കിയായിരുന്നു മർദനം.  പതിവായി ഷുക്കൂർ  ടൗണിൽ നിയമം ലംഘിച്ചാണ്‌ വാഹനം പാർക്ക്‌ ചെയ്യാറെന്ന്‌ കമ്പളക്കാട്‌ പൊലീസ്‌ പറഞ്ഞു.  അസഭ്യം ചൊരിഞ്ഞ്‌ മർദിക്കുകയായിരുന്നുവെന്ന്‌ ടി പി ജെയിംസ്‌ പറഞ്ഞു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ്‌ കേസെടുത്തു. പ്രതി ഒളിവിലാണ്‌.   Caption :  Read on deshabhimani.com

Related News