വയനാട് പുഷ്പോത്സവം 29 മുതൽ
കൽപ്പറ്റ സ്നേഹ ഇവന്റ്‌സ് ഒരുക്കുന്ന വയനാട് പുഷ്പോത്സവം 29-ന് കൽപ്പറ്റയിൽ തുടങ്ങുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൽപ്പറ്റ ബൈപാസ് റോഡിലെ ഫ്ലവർ ഷോ ഗ്രൗണ്ടിലാണ് പുഷ്പോത്സവം. പുഷ്പ, ഫല, സസ്യ പ്രദർശനം, അമ്യൂസ്‌മെന്റ് പാർക്ക്, കൺസ്യൂമർ സ്റ്റാളുകൾ എന്നിവയുണ്ടാകും. അമ്പതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള സ്ഥലത്ത് ഡിസംബർ 31 വരെയാണ് പുഷ്പോത്സവം. വൈകുന്നേരങ്ങളിൽ കലാപരിപാടികളും ഉണ്ടാകും. മാരുതി മരണക്കിണർ സർക്കസ്, ആകാശത്തൊട്ടിൽ, ആകാശത്തോണി, ഡാൻസ് ഡ്രാഗൺ ട്രെയിൻ, കിഡ്സ് പാർക്ക്, ഗോസ്റ്റ് ഹൗസ് എന്നിവയും ഫുഡ് ഫെസ്റ്റും ഉണ്ടാകും. 29ന് വൈകിട്ട് അഞ്ചിന് ടി സിദ്ദിഖ് എംഎൽഎ പുഷ്പോത്സവം ഉദ്ഘാടനംചെയ്യും. വാർത്താസമ്മേളനത്തിൽ അഫ-്സൽ കുറ്റ്യാടി, സലാം കൽപ്പറ്റ, സലീം കെെനിക്കൽ, ഷൗക്കത്ത് പാഞ്ചിളി, പി പി സെൽവരാജ്, എസ് വിക്രം ആനന്ദ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com