കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂൾ തുറന്നു
മാനന്തവാടി ജില്ലയിൽ കെഎസ്‌ആർടിസിയുടെ ആദ്യത്തെ ഡ്രൈവിങ് സ്‌കൂൾ മാനന്തവാടിയിൽ തുറന്നു. മൈസൂരു റോഡിലെ ഗ്യാരേജിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. ഇവിടെ തന്നെ ടെസ്റ്റുകൾക്കുള്ള പരിശീലനവും നൽകും. ആദ്യഘട്ടത്തിൽ വലിയ വാഹനങ്ങളുടെ പരിശീലനമാണ് നടക്കുക. വരും ദിവസങ്ങളിൽ ലൈറ്റ് മോട്ടോർ, ഇരുചക്രവാഹനങ്ങൾക്കുള്ള തിയറി, പ്രാക്ടിക്കൽ പരിശീലനവും ആരംഭിക്കും. ഡ്രൈവിങ് സ്‌കൂൾ മന്ത്രി ഒ ആർ കേളു ഉദ്‌ഘാടനംചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്‌സൺ സി കെ രത്നവല്ലി, വാർഡ് കൗൺസിലർ ബി ഡി അരുൺകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ, കൗൺസിലർമാരായ കെ എം അബ്ദുൽ ആസിഫ്, കെ സി സുനിൽകുമാർ, കില ജില്ലാ ഫെസിലിറ്റേറ്റർ പി ടി ബിജു, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ കെ ജെ റോയ്, എ സി പ്രിൻസ്, മനീഷ് ഭാസ്‌കർ എന്നിവർ സംസാരിച്ചു. ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ സി ഡി ബൈജു സ്വാഗതവും സൂപ്രണ്ട് സുധിറാം നന്ദിയും പറഞ്ഞു. Read on deshabhimani.com