പോളിടെക്‌നിക് നോമിനേഷൻ പ്രക്രിയ അട്ടിമറിച്ച് യുഡിഎസ്എഫ്



  മീനങ്ങാടി  പോളിടെക്‌നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ നോമിനേഷൻ പ്രക്രിയ അട്ടിമറിച്ച്‌ യുഡിഎസ്എഫ്. മീനങ്ങാടി പോളി ടെക്‌നിക്കിൽ നോമിനേഷൻ കൊടുക്കേണ്ട സമയം അവസാനിച്ചതിനുശേഷം യുഡിഎസ്എഫ് പ്രവർത്തകർ നൽകിയ മുഴുവൻ നോമിനേഷനുകളും റിട്ടേണിങ്‌ ഓഫീസറായ ഷണ്മുഖൻ വാങ്ങുകയായിരുന്നു. സമയം കഴിഞ്ഞശേഷം യുഡിഎസ്എഫ് പ്രവർത്തകരെ തിരിച്ചുവിളിച്ച്‌ നോമിനേഷൻ വാങ്ങുകയും തെരഞ്ഞെടുപ്പ് പ്രവർത്തനം അട്ടിമറിക്കുകയുംചെയ്തു. യുഡിഎസ്എഫ് പ്രവർത്തകർക്കുവേണ്ടി ഇലക്‌ഷന് പ്രക്രിയ അട്ടിമറിച്ച റിട്ടേണിങ് ഓഫീസർക്കെതിരെ നടപടി സ്വീകരിക്കണമെന്നും  ഇലക്‌ഷൻ തോൽവി മുന്നിൽക്കണ്ട് ക്യാമ്പസുകളിൽ യുഡിഎസ്എഫ് പ്രവർത്തകർ നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിക്കണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News