ആനടിക്കാപ്പിൽ കനത്ത കോടമഞ്ഞും മഴയും



ചൂരൽമല കനത്ത കോടമഞ്ഞും മഴയും ദുരന്തത്തിൽ കാണാതായവർക്കായുള്ള പ്രത്യേക തിരച്ചിലിന്‌ തടസ്സമായി. പുഴയിൽ വെള്ളം ഉയർന്നതുൾപ്പെടെയുള്ള അനുകൂലമല്ലാത്ത കാലാവസ്ഥയെ തുടർന്ന്‌ ചൊവ്വാഴ്‌ച സൂചിപ്പാറ വെള്ളച്ചാട്ടത്തിന്‌ താഴെ തിരച്ചിൽ നടന്നില്ല. മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത മേഖലയിൽ വിവിധ സേനകളിൽനിന്നായി 302പേരും സന്നദ്ധപ്രവർത്തകരായ 54പേരും തിരിച്ചിലിലും വീടുകളുടെയും സ്ഥാപനങ്ങളിലേയും ശുചീകരണ പ്രവർത്തനങ്ങളിലും ഭാഗമായി. ചെങ്കുത്തായ വനമേഖലയിലെ മോശം കാലാവസ്ഥയിൽ അപകട സാധ്യതയുള്ളതിനാലാണ്‌ ആനടിക്കാപ്പ്‌ മേഖലയിലെ തിരച്ചിൽ മാറ്റിവച്ചത്‌. പ്രത്യേക തിരച്ചിലിൽ ആദ്യദിനം കണ്ടെത്തിയ ആറ്‌ ശരീരഭാഗങ്ങളിൽ ഒന്ന്‌ മൃഗത്തിന്റേതാണെന്ന്‌ സ്ഥിരീകരിച്ചു. അഞ്ച്‌ ശരീരഭാഗങ്ങൾ പുത്തുമലയിലെ ശ്‌മശാനത്തിൽ സംസ്‌കരിച്ചു. കാലാവസ്ഥ അനുകൂലമാണെങ്കിൽ ബുധനാഴ്‌ച പ്രത്യേക തിരച്ചിൽ തുടരും. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ തിരച്ചിലും ശുചീകരണ പ്രവൃത്തികളും തുടരും. 29 ദിവസമായി തുടരുന്ന തിരച്ചിലിൽ 231 മൃതദേഹവും  217 ശരീരഭാഗവും കണ്ടെത്തി. Highlights : ദുരന്തമേഖലയിലെ തിരച്ചിൽ 30–-ാം ദിവസത്തിൽ Read on deshabhimani.com

Related News