കെഎസ്ആര്‍ടിസി കൊറിയര്‍ മാനന്തവാടിയിലും
മാനന്തവാടി കെഎസ്ആർടിസിയുടെ കൊറിയൽ സർവീസായ കൊറിയൽ ലോജിസ്റ്റിക്‌സ് മാനന്തവാടി ഡിപ്പോയിലും തുടങ്ങി. 16 മണിക്കൂറിനുള്ളിൽ കേരളത്തിൽ എവിടെയും ഈ കൊറിയർ വഴി സാധനങ്ങൾ അയക്കാൻ കഴിയും. മാനന്തവാടിയിൽ നടന്ന ഉദ്ഘാടന ചടങ്ങ് ഒ ആർ കേളു എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായി. പി കെ പ്രശോഭ്, സുധിർ റാം, കെ ജെ റോയി എന്നിവർ സംസാരിച്ചു. Read on deshabhimani.com