കനസ് ജാഗ ഹ്രസ്വ ചലച്ചിത്രമേള: നാരങ്ങ മിഠായി മികച്ച ചിത്രം
കൽപ്പറ്റ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കനസ് ജാഗ ഹ്രസ്വ ചലച്ചിത്രമേളയിൽ നാരങ്ങ മിഠായി മികച്ച ചിത്രമായി തെരഞ്ഞെടുത്തു. കുട്ടികൾക്കായി സംഘടിപ്പിച്ച ചലച്ചിത്രമേളയിൽ ഒമ്പത് ജില്ലകളിൽനിന്ന് 102 ഹ്രസ്വ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. തിരുനെല്ലി, നൂൽപ്പുഴ ആദിവാസി സമഗ്ര വികസന പദ്ധതിയിൽനിന്നായി 34 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. സ്‌പെഷ്യൽ മിഷൻ അംഗങ്ങളും ജില്ലാ മിഷൻ ടീമംഗങ്ങളും കുട്ടികളുമുൾപ്പെടെ 170 പേരടങ്ങുന്ന സംഘമാണ് ജില്ലയിൽനിന്ന് ചലച്ചിത്രമേളയിൽ പങ്കെടുത്തത്. എറണാകുളം സെന്റ് തെരേസ കോളേജിൽ നടന്ന പരിപാടിയിൽ മികച്ച ചിത്രത്തിനുള്ള അവാർഡും സമ്മാനത്തുകയും കൈമാറി. മികച്ച രണ്ടാമത്തെ ചിത്രമായി അട്ടപ്പാടി സ്‌പെഷ്യൽ പ്രോജക്ടിന്റെ ദാഹം, മൂന്നാമത്തെ ചിത്രമായി പറമ്പിക്കുളം സ്‌പെഷ്യൽ പ്രോജക്ടിന്റെ 'നെറ്റ്‌വർക്ക് ' എന്നിവ തെരഞ്ഞെടുത്തു. Read on deshabhimani.com