ശാസ്ത്രഭാവന എങ്ങും വിസ്മയം

ജില്ലാ ശാസ്‌ത്രോത്സവത്തിലെ ക്ലേ മോഡലിങ്‌ മത്സരം


 മുലങ്കാവ്‌ കുരുന്നുകളുടെ ശാസ്ത്രഭാവന ചിറകുവിരിച്ചപ്പോൾ നിറഞ്ഞത്‌ വിസ്മയലോകം.  വൈവിധ്യങ്ങളായ ആശയങ്ങൾക്കാണ്‌  ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സത്തിൽ ജീവൻ വച്ചത്‌.   ശാസ്‌ത്രവികാസത്തിലൂടെ സ്വയംപര്യാപ്തമെന്ന സന്ദേശവുമായി മൂലങ്കാവ്‌ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ശാസ്‌ത്രോത്സവത്തിന്‌ പ്രൗഢമായ തുടക്കം. ശാസ്‌ത്രം, ഗണിതശാസ്‌ത്രം, സാമൂഹ്യശാസ്‌ത്രം, പ്രവൃത്തിപരിചയം, ഐടി വിഭാഗങ്ങളിലായി ആയിരത്തി ഇരുനൂറോളം വിദ്യാർഥികളും അധ്യാപകരുമാണ്‌ മത്സരത്തിനുള്ളത്‌. രണ്ടുദിവസങ്ങളായി  67 ഇനങ്ങളിൽ വിദ്യാർഥികൾ മാറ്റുരയ്ക്കും. .    ചെറുവയൽ രാമൻ മേള ഉദ്‌ഘാടനംചെയ്‌തു. ഡിഡിഇ വി എ ശശീന്ദ്രവ്യാസ്‌ അധ്യക്ഷനായി. പി എം സന്തോഷ്‌കുമാർ, വി ആർ അപർണ, കെ ചന്ദ്രൻ, കെ എം സെബാസ്‌റ്റ്യൻ, വിത്സൻ തോമസ്‌, കെ എം ശരത്‌ചന്ദ്രൻ, കെ അനിൽകുമാർ, ബാലൻ കൊളക്കരോത്ത്‌, എ കെ മുരളീധരൻ, സി എ ഷിനിത, സി വി കൃഷ്ണൻ, കെ ജി ഷാജി, എം സി അശോകൻ, സതീഷ്‌ പൂതിക്കാട്‌ എന്നിവർ സംസാരിച്ചു. എസ്‌ കവിത സ്വാഗതവും കെ പി ഷൗക്കുമോൻ നന്ദിയും പറഞ്ഞു. ആദ്യദിനത്തിൽ പ്രവൃത്തി പരിചയമേളയും ഗണിതശാസ്‌ത്രമേളയും പൂർത്തിയായി. സമൂഹ്യശാസ്‌ത്രമേളയും ഐടിമേളയും പൂർത്തിയാക്കി ചൊവ്വാഴ്‌ച ശാസ്‌ത്രോത്സവം സമാപിക്കും. അസി. കലക്ടർ എസ്‌ ഗൗതംരാജ്‌ വൈകിട്ട്‌ സമാപന സമ്മേളനം  ഉദ്‌ഘാടനംചെയ്യും. പ്ലാസ്‌റ്റിക്‌ വസ്തുക്കൾ ഒഴിവാക്കി പൂർണമായ ഹരിത പ്രോട്ടോകോൾ പാലിച്ചാണ്‌ ശാസ്‌ത്രോത്സവം.   ദ്വാരക മുന്നിൽ മുലങ്കാവ്‌ ജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ആദ്യദിനം 262 പോയിന്റുമായി എസ്‌എച്ച്‌എസ്എസ്‌ ദ്വാരക മുമ്പിൽ. 228 പോയിന്റുമായി സെന്റ്‌ തോമസ്‌ എച്ച്‌എസ്‌ നടവയൽ രണ്ടാമതും 192 പോയിന്റുമായി തരിയോട്‌ നിർമല എച്ച്‌എസ്‌ മൂന്നാം സ്ഥാനത്തുമുണ്ട്‌. ഉപജില്ലാ അടിസ്ഥാനത്തിൽ 1282 പോയിന്റുമായി സുൽത്താൻ ബത്തേരിയാണ്‌ മുമ്പിൽ. മാനന്തവാടിക്ക്‌ 1188, വൈത്തിരിക്ക്‌ 1109 പോയന്റുകൾ. മത്സരത്തിന്റെ ആദ്യ ദിനത്തിൽ ഗണിതശാസ്‌ത്രമേളയും പ്രവൃത്തി പരിചയമേളയും പൂർത്തിയായി. ഗണിതശാസ്‌ത്രമേളയിൽ മാനന്തവാടി ജിവിഎച്ച്‌എസ്‌എസ്‌ (93), പിണങ്ങോട്‌ ഡബ്ല്യുഒ എച്ച്‌എസ്‌എസ്‌ (86), ബത്തേരി അസംപ്‌ഷൻ എച്ച്‌എസ്‌ (74) എന്നിവരാണ്‌ ആദ്യമൂന്നു സ്ഥാനക്കാർ. 319 പോയിന്റുമായി മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനം നേടി. പ്രവൃത്തിപരിചയ മേളയിൽ ദ്വാരക എസ്‌എച്ച്‌എസ്‌എസ്‌ (171), നടവയൽ സെന്റ്‌ തോമസ്‌ എച്ച്‌എസ്‌ (158), തരിയോട്‌ നിർമല എച്ച്‌എസ്‌ (136) എന്നിവരാണ്‌ ആദ്യമൂന്നു സ്ഥാനക്കാർ. 917 പോയിന്റുമായി ബത്തേരി ഉപജില്ല ഒന്നാം സ്ഥാനം നേടി.   Read on deshabhimani.com

Related News