യക്ഷഗാനമല്ലിത് സ്‌നേഹഗാഥ
വീറും വാശിയും മാത്രമല്ല, കലോത്സവത്തിനും സ്നേഹത്തിന്റെ കഥ പറയാനുണ്ട്. മാനന്തവാടി എംജിഎംഎച്ച്എസും കാസർകോട്ടെ മാധവേട്ടനും തമ്മിലാണ് ആ സ്‌നേഹം. 15 വർഷമായി കാസർകോട് വെള്ളൂർ നട്ടെണിക എം മാധവനാണ് എംജിഎംഎച്ച്എസിലെ വിദ്യാർഥികളെ യക്ഷഗാനം പരിശീലിപ്പിക്കുന്നത്. സ്‌കൂൾ തുറന്ന് രണ്ടുമാസം കഴിയുമ്പോഴേക്കും മാധവൻ മാനന്തവാടിയിലെത്തും. പിന്നെ നാലുമാസത്തോളം പരിശീലനമാണ്. അധ്യാപകരുടെയും കുട്ടികളുടെയുമെല്ലാം പ്രിയപ്പെട്ട കലാകാരനാണ്. 42 വർഷമായി സംസ്ഥാനത്തെ കലോത്സവവേദികളിൽ മാധവനുണ്ട്. വിലകൂടിയ മത്സരമാണ് യക്ഷഗാനം. ഒന്നര ലക്ഷം മുതൽ രണ്ടുലക്ഷം രൂപവരെ ചെലവ് വരുമെന്ന് മാധവൻ പറഞ്ഞു. ഹൈസ്‌കൂൾ വിഭാഗത്തിൽ എംജിഎം മാത്രമായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. വൈഗ ജിനു, അമാന ഷെറിൻ, ദിയ ജിനു, പി എം അയാന, ദേവിക സൂരജ്, ആമിന കെൻസ, വിപഞ്ചിയ രാജേന്ദ്രൻ എന്നിവരാണ് യക്ഷഗാനം അവതരിപ്പിച്ചത്. Read on deshabhimani.com