എങ്കള ആട്ടം

പണിയനൃത്തം എച്ച്‌എസ്‌ വിഭാഗം ജിഎച്ച്‌എസ്‌എസ്‌ തൃക്കെെപ്പറ്റ


 നടവയൽ ‘തുള്ളി തുള്ളി കളിത്തമ  മൊട്ടമാരു കാണട്ടെ  മുറം വീശി കളിത്തമ  കാലുകോമരം കേറട്ടെ  ഹോ... ഹൊയ്‌... ഹൊയ്‌...’  വയനാടിന്റെ തനത്‌ കലാരൂപം ചരിത്രത്തിൽ ആദ്യമായി ജില്ലാ കലോത്സവ വേദിയിൽ നിറഞ്ഞാടി. കുടികളിലും വയലേലകളിലും ഒതുങ്ങിയിരുന്ന പണിയനൃത്തം, അരികുവൽക്കരിക്കപ്പെട്ടവരുടെ കനവ്‌ കെട്ടിയ നടവയലിന്റെ അരങ്ങിൽ  അനിർവചനീയ അനുഭൂതിയായി.  ഗോത്രകലകളായ മങ്ങലംകളി, ഇരുള നൃത്തം, മലപുലയാട്ടം എന്നിവയും കലോത്സവത്തിൽ അരങ്ങേറി. തുടികൊട്ടി ഭൂമിവന്ദനംപാടി ഗുരുക്കളെ വണങ്ങി ആരംഭിച്ച മങ്ങലം കളിയോടെയായിരുന്നു ഗോത്രകലോത്സവ ഇനങ്ങൾക്ക്‌ തുടക്കമായത്‌.  നാലിനങ്ങളിലുമായി ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ 18 ടീമുകൾ മാറ്റുരച്ചു. വ്യാഴം വൈകിട്ട്‌ അഞ്ചോടെ ആരംഭിച്ച മത്സരങ്ങൾ രാത്രി വൈകിയും തുടർന്നു. കലോത്സവത്തിൽ ആദ്യമായെത്തിയ  ഗോത്രകലകളിലെ ആകാംക്ഷ നിറച്ച്‌ വേദി ‘സാലഭഞ്ജിക’യിൽ തുടക്കം മുതൽ ഒടുക്കംവരെ നിറഞ്ഞ സദസ്സായിരുന്നു. മലപുലയാട്ടം അരങ്ങേറിയ ഇന്ദ്രനീലത്തിലും ആസ്വാദകക്കൂട്ടം നിറഞ്ഞു. Read on deshabhimani.com

Related News