കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരെ കെഎസ്ടിഎ ധർണ

കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരെ കെഎസ്ടിഎ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ്
 ഉദ്‌ഘാടനം ചെയ്യുന്നു


കൽപ്പറ്റ വിദ്യാഭ്യാസമേഖലയിലെ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക അവഗണനക്കെതിരെ കെഎസ്ടിഎ കൽപ്പറ്റ സിവിൽ സ്‌റ്റേഷൻ പരിസരത്ത്‌  സായാഹ്നധർണ നടത്തി.  സമഗ്രശിക്ഷാ കേരളം, സ്കൂൾ ഉച്ചഭക്ഷണമുൾപ്പെടെയുള്ള കേന്ദ്രാവിഷ്കൃതപദ്ധതികൾക്കുള്ള കേന്ദ്രവിഹിതം അടിയന്തരമായി അനുവദിക്കുക, കേന്ദ്രബജറ്റിൽ വിദ്യാഭ്യാസത്തിനുള്ള വിഹിതം വർധിപ്പിക്കുക, കേന്ദ്രത്തിന്റെ കേരളത്തോടുള്ള സാമ്പത്തിക അവഗണന അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസനയം 2020 പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു ധർണ.  സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ് ഉദ്‌ഘാടനംചെയ്‌തു.  ജില്ലാ പ്രസിഡന്റ്‌ എ ഇ സതീഷ് ബാബു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം വിൽസൺ തോമസ് സംസാരിച്ചു.  ജില്ലാ സെക്രട്ടറി ടി രാജൻ സ്വാഗതവും ജില്ലാ ട്രഷറർ പി ബിജു നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News