ധീരജിന്റെ കൊലപാതകി നിഖിൽ പൈലിയെ സംസ്ഥാന ഭാരവാഹിയാക്കി യൂത്ത്‌ കോൺഗ്രസ്‌



തിരുവനന്തപുരം > ഇടുക്കി പൈനാവ്‌ എൻജിനീയറിങ്‌ കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിനെ കുത്തി കൊലപ്പെടുത്തിയ കേസിയെ മുഖ്യപ്രതിയെ സംസ്ഥാന ഭാരവാഹിയാക്കി യൂത്ത്‌ കോൺഗ്രസ്‌. യൂത്ത്‌ കോൺഗ്രസ്‌ ഔട്ട്‌റീച്ച്‌ സെൽ വൈസ്‌ ചെയർമാനായാണ്‌ നിഖിൽ പൈലിയെ നിയമിച്ചത്‌. ഔട്ട്‌റീച്ച്‌ സെൽ ദേശീയ ചെയർമാൻ ചാണ്ടി ഉമ്മനാണ്‌ ഭാരവാഹികളുടെ പട്ടിക പുറത്തിറക്കിയത്‌. നേരത്തെ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും നിഖിൽ പൈലിയെ പിന്തുണച്ച്‌ രംഗത്തെത്തിയിരുന്നു. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി, ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോ, കെഎസ്‌യു ജില്ലാ സെക്രട്ടറി കട്ടപ്പന സ്വദേശി ജിതിൻ ഉപ്പുമാക്കൽ, ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ്‌ ചേലച്ചുവട് സ്വദേശി ടോണി തേക്കിലക്കാട്ട്‌, കെഎസ്‌യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി കമ്പിളികണ്ടം തെള്ളിത്തോട്‌ നാണിക്കുന്നേൽ നിതിൻ ലൂക്കോസ്‌  എന്നിവരാണ്‌ കേസിലെ മുഖ്യപ്രതികൾ. കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിനിടെ പുറമേനിന്ന്‌ എത്തിയ യൂത്ത്‌ കോൺഗ്രസ്‌ - കെഎസ്‌യു ക്രിമിനൽസംഘം ക്യാമ്പസിൽ പ്രവേശിക്കാൻ ശ്രമിച്ചു. ക്യാമ്പസിലേക്ക്‌ കടക്കരുതെന്നുപറഞ്ഞ വിദ്യാർഥികളായ അഭിജിത്ത്‌, ധീരജ്‌, അമൽ, അർജുൻ എന്നിവരെ ക്രൂരമായി ആക്രമിച്ചു. ഇതിനിടെ, നിഖിൽ പൈലി പാന്റ്‌സിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത്‌ അഭിജിത്തിന്റെ ഇടതുനെഞ്ചിലും അമലിന്റെ വലതുനെഞ്ചിലും കഴുത്തിന്റെ ഇടതുഭാഗത്തും കുത്തി. ഇതിനുശേഷം ജില്ലാ പഞ്ചായത്ത്‌ ഓഫീസ് ഭാഗത്തുകൂടി ഓടി രക്ഷപ്പെടാൻ ശ്രമിച്ച നിഖിലിനെ ധീരജ്‌ തടയാൻ ശ്രമിച്ചപ്പോഴാണ്‌ നെഞ്ചിൽ കുത്തി കൊന്നത്‌. മരിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ്‌ കുത്തിയതെന്നും പ്രതികൾക്കെല്ലം കുറ്റകൃത്യത്തിൽ ഒരേപോലെ പങ്കുണ്ടെന്നും റിമാൻഡ്‌ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. Read on deshabhimani.com

Related News