നീലേശ്വരം വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു
നീലേശ്വരം > നീലേശ്വരം അഞ്ഞൂറ്റംമ്പലം വീരർ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ചോയ്യംങ്കോട് ടൗണിലെ ബാർബർ തൊഴിലാളി കിണാവൂരിലെ രതീഷ് (38) ആണ് ഇന്ന് രാവിലെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പരേതനായ അമ്പൂഞ്ഞി - ജാനകി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: കാഞ്ചന, രാഗിണി. ശനിയാഴ്ച വൈകിട്ടോടെ മരിച്ച സന്ദീപും രതീഷും സുഹൃത്തുക്കളാണ്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11.45 ന് നീലേശ്വരം അഞ്ഞൂറ്റമ്പലം ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ച വെടിക്കെട്ട് അപകടം നടന്നത്. പരിക്കേറ്റ100 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. Read on deshabhimani.com