നിപാ; ഇന്ന് മരുന്നെത്തും
കോഴിക്കോട് > നിപാ ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്കായി ഓസ്ട്രേലിയയിൽ നിന്ന് ഇന്ന് മരുന്നെത്തും. മോണോക്ലോണൽ ആന്റിബോഡിയെന്ന മരുന്നാണ് എത്തിക്കുക. രോഗം സ്ഥിരീകരിച്ച് 24 മണിക്കൂറിനുള്ളിൽ മരുന്ന് നൽകണം. സമ്പർക്കപട്ടികയിൽ ഹൈറിസ്ക് ഉള്ളവരുടെ എണ്ണത്തിനനുസരിച്ചാണ് മരുന്ന് എത്തിക്കുക. കോഴികോട്ട് ചികിത്സയിലുള്ള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനാണ് നിപ്പ സ്ഥിരീകരിച്ചത്. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ആരോഗ്യവകുപ്പ് മുൻകരുതൽ നടപടികളെടുക്കുന്നുണ്ട്. നിപാ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ ആരോഗ്യപ്രവർത്തകർക്ക് പിപിഇ കിറ്റ് നിർബന്ധമാക്കി. മെഡിക്കൽ കോളേജിൽ 60 ഐസൊലേഷൻ വാർഡുകളും സജ്ജമാക്കി. Read on deshabhimani.com