നിപാ സമ്പർക്കപ്പട്ടികയിൽ 350 പേർ: 13 പേരുടെ സ്രവം ഇന്നു പരിശോധിക്കും



മലപ്പുറം> നിപാ ബാധിതനായി മരിച്ച പതിനാലുകാരന്റെ സമ്പർക്കപ്പട്ടികയിലുള്ള 13 പേരുടെ സ്രവം തിങ്കളാഴ്ച പരിശോധിക്കും. രണ്ട് പാലക്കാട് സ്വദേശികളും നാല് തിരുവന്തപുരം സ്വദേശികളും ഇതിൽ ഉൾപ്പെടും. കുട്ടിയുമായി പെരുന്തൽമണ്ണയിലെ  ആശുപത്രിയിൽവച്ചാണ് നാല് തിരുവനന്തപുരം സ്വദേശികൾ സമ്പർക്കത്തിലായത്. ഒമ്പതുപേരുടേത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിൽനിന്നും നാലുപേരുടേത് തിരുവനന്തപുരത്തെ വൈറോളജി ലാബിൽനിന്നുമാണ് പരിശോധിക്കുന്നത്. കോഴിക്കോട്ടുനിന്ന് പരിശോധിക്കുന്ന ഒമ്പതുപേരിൽ കുട്ടിയുടെ മാതാപിതാക്കളുമുണ്ട്. ഇവർക്ക് ലക്ഷണങ്ങളില്ല. പാലക്കാട് സ്വദേശികളുടെ സ്രവവും ഇവിടെയാണ് പരിശോധിക്കുന്നത്. ഉച്ചയോടെ ഫലം പുറത്തുവരും. കുട്ടിയുടെ റൂട്ട് മാപ്പ് നവീകരിച്ചിട്ടുണ്ട്. നിലവിൽ 350 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. 68 ആരോഗ്യപ്രവർത്തകരാണ്. 101 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. പനി ബാധിച്ച ആദ്യനാളിൽ കുട്ടി ട്യൂഷൻ സെന്ററിലേക്ക് സഞ്ചരിച്ച ബസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ യാത്രചെയ്തവരെയും നിരീക്ഷണത്തിലാക്കും. ഐസിഎംആർ സംഘം നിലവിൽ കോഴിക്കോട് എത്തി. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയും സന്ദർശിക്കും. പൂണെ എൻഐവിയുടെ ബാറ്റ് സർവൈലൻസ് ടീമും സംസ്ഥാനത്തെത്തും. Read on deshabhimani.com

Related News